2009 -ന്റെ കണ്ക്ക് പുസ്തകം മലബാറിന് നല്‍കുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ നഷ്ടങ്ങളും , ഒരു ഭയാനക ഭാവിയുടെ പേടിപെടുത്തുന്ന ലക്ഷനങ്ങളും മാത്രം ആണ് . ഇങ്ങനെ പറയേണ്ടി വരുന്നത് മലബാറില്‍ ഒരു ചെറു ന്യൂനപക്ഷം അല്ല മുസ്ലിം സമുദായം എന്നത് തന്നെ കാരണം. ലോകത്താകമാനം മുസ്ലിം എന്നാ വാക്കിനും സാത്താന് എന്ന വാക്കിനും ഇന്ന് ഒരേ സ്ഥാനം ആയികൊണ്ടിരിക്കുമ്പോള്‍, ഈ ജനസാമാന്യം കൂടുതല്‍ ഉള്ള മലബാറിന് ഒരു പാട് കരുതി നടകേണ്ട അവസ്ഥയാണ് 2009 അവശേഷിപ്പിക്കുന്നത്.
എന്തൊക്കെ ആയിരുന്നു ഈ വര്‍ഷത്തിന്റെ ശേഷിപ്പുകള്‍? സ്ഥിരം രാഷ്ട്രീയനാടകങ്ങള്‍ക്ക് അപ്പുറം കല-സാംസ്കാരിക-വ്യാവസായിക കേരളത്തില്‍ മറ്റൊരു കാര്യമായ നേട്ടവും ഉണ്ടായില്ല. പൂക്കുട്ടി നേടിയ ഓസ്കാര്‍, പി ടി ഉഷ നടത്തിയ കരച്ചില് നാടകവും അത്രക്ക് ജനങ്ങള്‍ ശ്രദ്ധിച്ച പോലെ തോന്നിയില്ല. പൂക്കുട്ടിയുടെ വിജയം അനുകരന്നങ്ങള്ക്ക് അപ്പുറത്ത് ഉള്ളതായി തോന്നിയതാകാം. ഒരു ഒളിമ്പിക്സ് ഫൈനല്‍ അത്ലറ്റ് അര്‍ഹിക്കുന്നതു ഇതിലും കൂടുതല്‍ ആണ് എന്ന് അവര്‍ പ്രതീക്ഷികരുത്. ഇന്ന് ഓരോ ഒളിമ്പിക്സിനും മെഡലുകള്‍ നേടുന്ന രാജ്യമാണ്ണ്‍ നമ്മുടെത്.
പിന്നെ എന്താണ് 2009 അവശേഷിപ്പിക്കുന്നത്?
ഓം പ്രകാശ്, തടിയന്ടവിട എന്ന രണ്ടു പ്രതീകങ്ങള്‍
ലവ് ജിഹാദ് എന്ന പ്രയോഗം
പിന്നെ ശിഹാബ് തങ്ങളുടെ വിടവാങ്ങലും
ഓം പ്രകാശ് ഒരു പ്രതീകം മാത്രമാണ. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന നമ്മുടെ യുവത്വത്തിന്റെ പ്രതീകം.ഒട്ടനവധി ആത്മപരിശോധനകള്‍ക്ക് തുടക്കമാകേണ്ട ഒരു വിഷയം ആണിത്. എന്ത് കൊണ്ടോ, നമ്മുടെ ചര്‍ച്ചകള്‍ക്ക് ഈ ഭാഗത്തേക്ക് നീട്ടാന്‍ കഴിയുന്നില്ല. ന്യൂസ് ചാനലുകള്‍ ഇത്രയേറെ ഉണ്ടായിട്ടും, മുത്തൂറ്റ് വധ കേസിലെ രാഷ്ട്രീയതിനപ്പുരതെക്ക് ചിന്തിക്കാന്‍ അവര്‍ ശ്രമിച്ചില്ല എന്ന് പറഞ്ഞാലും അത് തെറ്റില്ല.
സമാനമായ ഒരു വ്യക്തിത്വം തന്നെയാന്നു തടിയന്ട്ടവിട നസീര്‍ പ്രതിനീതികരിക്കുന്നതും. ഗള്‍ഫ് ജോലി കിട്ടാന്‍ എന്തിനും തയ്യറാന്നു നമ്മുടെ യുവത്വം എന്നാന്നു ആദ്യം ലഭികുന സൂചനകള്‍. എന്നാല്‍ ഈ പ്രതീകത്തിന്റെ പേര് ഒരു മുസ്ലിമിന്റെ പേര് ആകുന്നത് കൊണ്ടും, അയാളുടെ പ്രവര്‍ത്തനം ഭീകര പ്രവര്‍ത്തനം ആയതു കൊണ്ടും , കേരളത്തെ കാത്തിരിക്കുന്നവര്ഗീയ ധ്രുവീകരണത്തിന്റെ ഒരു ആരംഭം ആയി ഈ പ്രതീകം ഉയര്‍ന്നു വരും. ശിഹാബ് തങ്ങളെന്ന നഷ്ടം ഈ ധ്രുവീകരണത്തിന് സ്പീഡ് വര്ധിപ്പികുകയും ചെയ്യും .
ആശയസംപന്നന് ഒന്നും ആയിരുന്നില്ല എങ്കിലും , തങ്ങള്‍ മുസ്ലിം ലീഗിനെയും അത് വഴി കേരള മുസ്ലിമിനെയും ഒരുമിപ്പിച്ചു നിര്‍ത്തിയിരുന്ന ഒരു പ്രതീകം ആയിരുന്നു. മറ്റു മതനെതക്കള്ക്ക് ഇല്ലാതിരുന്ന ഒരു രാഷ്ട്രീയ സ്വാധീനം അദ്ദേഹത്തിന് ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. പക്ഷെ അദ്ദേഹം ഉയര്‍ത്തിപിടിക്കാന്‍ ആശിച്ചിരുന്ന മൂല്യങ്ങളെ വേണ്ട വിധത്തില്‍ സമൂഹത്തില്‍ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിനോ അദ്ദേഹം നയിച്ചിരുന്ന സംഘടനയ്ക്കോ സാധിച്ചില്ല.അത് കൊണ്ടാണല്ലോ ബാബറി മസ്ജിദിന്റെ തകര്‍ച്ചയോടെ, ഐ ന് എല്‍, പി ഡി പി, ഐ എസ് എസ് എന്നീ സംഘടനകള്‍ ഉണ്ടായത് തന്നെ.
തങ്ങളുടെ അഭാവത്തില്‍ ഭീകരവാദികളുടെ കൂടെ പോയേക്കാവുന്ന മുസ്ലിമ്ഗലെ പിടിച്ചു നിര്‍ത്താന്‍ മാത്രം കെല്പുള്ളവര് ഇന്നത്തെ ലീഗില്‍ ഉണ്ടോ എന്നും അതിനു മറ്റു പാര്‍ട്ടികളുടെ സഹകരണവും ഉണ്ടാകുമെന്നോ പ്രതീക്ഷികാവുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടെന്ന തോന്നുന്നില്ല. പ്രത്യേകിച്ചും എസ് ഡി പി ഐ ഇലക്ഷനില്‍ മത്സരിക്കനുല ഫണ്ട് നല്‍കിയത് സി പി എം ആണ് എന്ന കിംവദന്തി കേള്കുമ്പോള് എതോരല്ല്കും ഈ ചിന്ത ഉണ്ടാകും.
ഈ സ്പര്‍ദ്ധക്ക് താഴ്ച കൂട്ടാന്‍ സഹായമയീക്കാം ലവ് ജിഹാദ് എന്ന സങ്കല്പവും. മിശ്ര വിവ്ഹങ്ങളും, തുടര്‍ന്നുള്ള മതം മാറ്റവും വേണ്ടത്ര കണ്ടിരുന്നു നമ്മുടെ പഴയ തലമുറ. വയലാറിന്റെ " മാറ്റുവിന്‍ ചട്ടങ്ങളെ " എന്നുള്ള ഗാനങ്ങളുടെ വിപ്ലവവീര്യം മനസില്ലെറ്റി നടന്നവ ആയിരുന്നു അവ. പിന്നീട് ആദ്യം അംഗീകരിക്കുന്ന വീട്ടുകാര്‍ അതിനു മതം മാറ്റം എന്ന കണ്ടിഷന്‍ വെച്ചപ്പോള്‍, അത് അവര്‍ അംഗീകരിച്ചു പോയിരുന്നു. അന്ന് ചര്‍ച്ചകള്‍ക്ക് വീട് വിടുന്ന പെണ്‍കുട്ടികള്‍ എന്നതയിരുന്നു. ഇന്ന് ആഗോള(അമേരിക്കന്‍) സംസ്കാരത്തിന്റെ സ്വാധീനം, കൈ കുമ്പിളില്‍ നിന്ന് വരെ പഠിക്കുന്ന കുട്ടികള്‍, അത്ര തന്നെ "ഫോര്‍വേഡ്" ആകാത്ത മാതാപിതാക്കളെ കളിപ്പിക്കാന്‍, ചതിക്കപ്പെട്ട പെണ്കിടാവ് ആയി സ്വയം ചിത്രീകരിക്കാനും മടികാത്തവര്‍ ആണ്. ഇതിനു പുറമേ ഇന്നും മിശ്ര വിവാഹങ്ങള്‍ നടക്കുന്നുമുണ്ട്. ഈ പറഞ്ഞ ചില വിളവന്‍ കുട്ടികളുടെ കഥ ഉപയോഗിച്ച്, ഈ മിശ്രവിവ്ഹങ്ങളില് മുസ്ലിം ആയി മതം മാറ്റം നടത്തിയ ആളുകളുടെ എണ്ണം ഉയര്‍ത്തികാട്ടി കോടതിയെ കൊണ്ട് വരെ നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്യുംമാര് വളര്‍ത്താന്‍ നമ്മള് ചര്‍ച്ചകളെ വഴി തിരിച്ചു വിട്ടു. ശരിക്കും അനുകുടുംബങ്ങളില്‍ നിന്ന് വ്യക്തി എന്ന നിലയിലേക്ക് വികടിക്കുന്ന സാംസ്കാരിക മൂല്യച്യുതി കൂടി നാം കാണാതിരുന്നു കൂടാ. എങ്കിലും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം പെണ്‍കുട്ടികളെ കറക്കുന്നവര് ഒറ്റപെടുതെണ്ടാവരും അതാതു മതങ്ങള്‍ക്ക് അപമാനവും, സമൂഹത്തിനു ഭാരവും ആണ്.
കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ പേടിപെടുത്തുന്ന ഓര്‍മ്മകള്‍ ആണ്. ഒരു വേള ഇത് മതപരമായി മാറിയാല്‍ അത് ബാക്കി വെക്കുന്ന ചിത്രം അതിനെക്കാള്‍ പല മടങ്ങ് വലുതായിരിക്കും. let us all hope that our social harmony is strong enough to withstand such threats.