Sunday, January 9, 2011

Traffic: Blessings for Malayalam cinema

ട്രാഫിക്‌; മലയാള സിനിമ കാത്തിരുന്ന ഒരു വിമോചന മാര്‍ഗത്തിന്റെ സ്പന്ദനം ആണ് ഈ സിനിമ. ഇത്ര അധികം ഒരു സിനിമയെ കുറിച്ച് പുകഴ്ത്താന്‍ മാത്രം എന്തുണ്ട് ഈ സിനിമയില്‍ എന്ന ഒരു ചോദ്യം നിങ്ങള്‍ക്കുണ്ടയെക്കാം. കഥ കേള്കുംബോഴോ, കാണുമ്പോഴോ, അത്ര മഹത്തമം അല്ല ഈ സിനിമ എന്ന് ചിന്തിച്ചാല്‍ അതില്‍ അപാകതയൊന്നുമില്ല.

എങ്കിലും ഞാന്‍ പറയും ഈ സിനിമ ശരിക്കും ഒരു അനുഗ്രഹമാണ്. ഇന്റെര്‍വല്‍ തീരാന്‍ ബഹളം വെക്കുന്നതും, രണ്ടു ഹാഫ് കഴിഞ്ഞപ്പോഴും എഴുനേറ്റു നിന്ന് ജനങ്ങള്‍ കയ്യടിക്കുന്നതും ഏതൊരു ഡയരക്ട്ടരും   എഴുത്തുകാരനും ആശിക്കുന്ന, അല്ല; സ്വപ്നം കാണുന്ന ഒരു വിധിയാണ്. ആയ നേട്ടം ഈ സിനിമയോടെ അവര്‍ പൂര്ത്തീകരിചിര്‍ക്കുന്നു.

സിനിമ എന്ന മാധ്യമത്തിനു സമൂഹത്തിന്റെ നേര്‍കാഴ്ച എന്നാണര്‍ത്ഥം. ഒരു കച്ചവട സിനിമ, അതാതു കാലത്തെ ജനങ്ങള്‍ ജീവിതത്തില്‍ കാണാന്‍ ആശിക്കുന്ന നായകന്‍റെ കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തില്‍ ഉള്ളതായിരിക്കും. കഥാ സന്ദര്‍ഭങ്ങള്‍ ഇത്തരത്തില്‍ ജീവിതസ്പന്ദനം ഉള്കൊല്ലുന്നതായിരിക്കും. ഇത് വെച്ച് നോക്കുമ്പോള്‍, ഈ അടുത്ത കാലത്ത് മലയാളം നേരിട്ട്   കൊണ്ടിരിക്കുന്ന പ്രതിസന്ധിക്കുള്ള മറുപടി ഈ ചിത്രത്തിലുണ്ട്.

ഇതില്‍ ഇതള്‍ വിരിയ്യുന്ന ചില സാമൂഹ്യ ചിത്രങ്ങള്‍ ഉണ്ട്. ഈ സിനിമയെ കുറിച്ച് ഒരു കുറിപ്പ് എഴുതാന്‍ എന്നേ പ്രേരിപ്പിച്ചതും ഇവയാണ്. റിസ്ക്‌ എടുക്കാന്‍ തയാറാകാത്ത, എന്തിലും വളരുന്ന അരാഷ്ട്രീയതയും സ്വാര്‍ത്ഥതയും, ബന്ധങ്ങളുടെ  ശിഥിലീകരണവും മാനുഷികമൂല്യങ്ങള്‍ നഷ്ടപെടുന്നതും വളരെ മനോഹരമായി വരച്ചു ചേര്‍ത്തിട്ടുണ്ട് ഈ സിനിമയില്‍. ആക്സിടെന്റില്‍ പെട്ട ആളെ രക്ഷിക്കുന്നതിനു പകരം അയാളുടെ അന്ത്യനിമിഷങ്ങള്‍ കാമെരഫോനില്‍ പകര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്ന ജനങ്ങളിലും, അപകടകരം എന്ന് തോന്നുന്ന ഒരു യാത്രയുടെ ചിന്ത കൊണ്ട് മാത്രം, സ്വന്തം കരിയറിലെ മികച്ച ഒരവസരം പോലും നഷ്ടപെടുതാന്‍ തയ്യാറാകുന്ന ഡോക്ടറും, റഹ്മാന്‍ അവതരിപ്പിച്ച സൂപര്‍ താരവും  ഈ പറഞ്ഞ സ്വാര്‍ത്ഥതയുടെ ദൃഷ്ടാന്തങ്ങള്‍ ആകുന്നു. രണ്ടു ശിഥിലമാകുന്ന  വിവാഹജീവിതങ്ങളിലൂടെ  ആ ഭാഗവും വിളക്കിചെര്‍ക്കുന്നുണ്ട് സംവിധായകന്‍. കൂടാതെ  ഇതിനു  നേര്‍ വിപരീതമാകുന്ന  രണ്ടു മൂന്ന് അവസരങ്ങള്‍ കൂടി ഇതിലുണ്ട്. സ്വന്തം ഹീരോക്ക്  വേണ്ടി പോലീസിന് കഴിയാത്ത കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന നാട്ടുകാര്‍, കമ്മ്യൂണിറ്റി പോലിസിങ്ങിന്റെ സാധ്യതകള്‍ വരച്ചു കാട്ടുന്നുണ്ട്. മാധ്യമാങ്ങല്ല്ക് ജനങ്ങളില്‍ ഉണ്ടാക്കാവുന്ന വ്യത്യാസം, സായ്കുമാറിന്റെ ഡോക്ടരിലെ മനുഷ്യനെയും അച്ചനെയും വകതിരിച്ചു കാണിക്കുന്നതും ഒക്കെ പ്രശംസനീയം

തീര്‍ത്തും സാധാരണം എന്ന് തോന്നുന്ന ഉപകഥകളിലൂടെ ചടുലതാളത്തില്‍   കഥ പറയുന്ന ഒരാഖ്യായന രീതി നമ്മള്‍ പഞ്ചതന്ത്രങ്ങളിലും  ഷയിക്സ്പീര്യന്‍ നാടകങ്ങളിലും കണ്ടു തുടങ്ങിയതാന്‍. ഈ സിനിമ അവലംഭിക്കുന്ന രീതിയും അത് തന്നെ. അതാണ്‌ ഈ സിനിമയെയും ശ്രദ്ധേയം  ആക്കി തീര്‍ക്കുന്നതും. കുറച്ചു കാലമായി ഈ ആഖ്യായന  രീതി ശ്രദ്ധ നേടി തുടങ്ങിയിട്ടുണ്ട്. കേരള കഫെ, പ്രഞ്ചിയെട്ടന്‍ എന്ന രഞ്ജിത്ത് ചിത്രങ്ങളും, പാസ്സഞ്ചര്‍ എന്ന ചിത്രവും ഈ രീതി തന്നെ ആണ് ഉപയോഗിച്ചതും. എങ്കിലും ഈ സിനിമ വ്യത്യസ്തം തന്നെ. കേരള കഫെ ഈ ഉപകഥകള്‍ തമ്മില്‍ ഒരു ബന്ധവും ഇല്ലാതെ വെക്കുമ്പോള്‍, മറ്റു രണ്ടു ചിത്രങ്ങളിലും ഉപകഥകള്‍ എന്ന് വിളിക്കാന്‍ കഴിയാത്ത പോലെ, എല്ലാത്തിലും നായകന്‍ ഒരാള്‍ തന്നെ. ഈ സിനിമ പക്ഷെ ഇത്തരം ഉപകഥകള്‍ ക്രോടികരിച്ചു വരുംബോഴാന്‍ പൂര്‍ത്തിയാകുന്നത്.  

ഇതില്‍ എന്ത് കാര്യം? ഇന്ന് നിലനില്‍ക്കുന്ന സീരിയലുകള്‍ ഇതിന്റെ വകഭേദങ്ങള്‍ അല്ലെ എന്ന് മറുചോദ്യം ഉണ്ടാകാം. സ്ഥായിയായ ഒരേ ഒരു ഭാവം (ദുഃഖം), ഉപകഥകളുടെ റോള്‍, സമയം ദീര്ഘിപ്പിക്കുക എന്നതില്‍ കവിഞ്ഞു ഒന്നും ഇല്ല എന്നത് കൊണ്ടും, സീരിയലുകളില്‍ കാണുന്ന രീതി ഇത്തരം ആഖ്യായന രീതികളുടെ വികൃത രൂപം ആണെന്ന് പറയുന്നതില്‍ സീരിയല്‍ എഴുത്തുകാര്‍ പോലും ലജ്ജിക്കില്ല എന്ന് വേണം മനസ്സിലാക്കാന്‍. അത്രയും ചടുലവും തമ്മില്‍ ബന്ധപെട്ടും കിടക്കുന്ന ഒന്നാണ് ട്രാഫിക്‌ എന്ന സിനിമയില്‍ കഥ രൂപന്തരപെടുന്ന രീതി . എന്തില്‍ നിന്നും നന്മ എടുക്കണം എന്നാണ് പറയപെടുന്നത്. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍, ഈ ആഖ്യായന രീതി തിരഞ്ഞെടുത്തതിനു സീരിയലുകള്‍ ഒരു കാരണമാണെങ്കില്‍, അവര്‍ മലയാളത്തിന്റെ പുണ്യമാണ്.  ചെളികുണ്ടില്‍ നിന്നും മുത്തെടുക്കുന്നവര്‍.

ഈ സിനിമയില്‍ അഭിനേതാക്കളെ വിന്യസിച്ചിരിക്കുന്ന രീതിയും എടുത്തു പറയേണ്ടതാണ്. അത്ര ബുദ്ധിമുട്ടുള്ള ഒരു സീനും   ഒരു അഭിനേതാവിനും ഇല്ല. എങ്കിലും കാസ്റ്റിംഗ് ഇതില്‍ കൂടുതല്‍ നന്നാക്കാന്‍ കഴിയില്ല. അനൂപ്‌ മേനോന്റെ കമ്മീഷ്ന്നരും സായ്കുമാര്‍ അവതരിപ്പിച്ച ഡോക്ടറും അവരവരുടെ റോള്‍ ഏറ്റവും ഭംഗിയായി  അവതരിപ്പിച്ചു. ഇത് പറയുമ്പോള്‍ മറ്റുള്ളവര്‍ പ്രതീക്ഷ കാത്തില്ല എന്നല്ല, മറ്റു രണ്ടാളും ആയ പ്രകടനങ്ങള്‍ ചെറുതാക്കി കളഞ്ഞു എന്നേ അര്‍ത്ഥമുള്ളൂ. ആകെ ഒരു സങ്കടമേ ഉള്ളു. ജോസ് പ്രകാശ്‌ എന്ന മഹാനായ നടനെ മറ്റൊരാളെ  കൊണ്ട്  ഡബു    ചെയ്യിച്ചത്. ഏറ്റവും മിനിമം നല്ലൊരു മിമിക്രി ആര്ടിസ്റിനെ എങ്കിലും ഉപയോഗിക്കാമായിരുന്നു. അദ്ധേഹത്തിന്റെ ശബ്ദമായിരുന്നു അയാളെ വ്യത്യസ്തന്‍ ആകിയിരുന്നത്. അത് വന്നില്ല.

ചുരുക്കി അവസാനിപ്പിക്കട്ടെ

ഈ സിനിമയെ വിജയിപ്പിക്കല് , മലയാളിയുടെ കടമയാണ്. ഇല്ലെങ്കില്‍ നമ്മുടെ സിനിമ, മരിക്കും. ഇന്നേ പല തിയ്യേട്ടരും മരിച്ചു. ഈ ചിത്രം വിജയിച്ചില്ല എന്നുണ്ടെങ്കില്‍, ഇനി ഒരു നല്ല സിനിമ വരുമ്പോള്‍, കാണാന്‍ നമ്മുക്ക് തിയ്യേറ്ററുകള്‍ ഉണ്ടായില്ല എന്ന് വരും.