Friday, November 19, 2010

What makes Pravasis to remain as an NRI?

പ്രവാസികള്‍
ഈ പദപ്രയോഗം പോലും ഒരു വേദന ആണ് മനസ്സില്‍ വരച്ചിടുക
അത് പോലെ തന്നെ, ഈ പദപ്രയോഗം ഒരു ഗള്‍ഫ്‌ മലയാളീയുടെ ചിത്രവും ആണ് നമ്മുക്ക് നല്‍കുക
NRI എന്ന പ്രയോഗം പക്ഷെ ഇത്തിരി കൂടി പോളിഷ്  ആയതു കൊണ്ട്, അതിനൊരു യുറോപിയന്‍ മുഖമുണ്ട് .

പലതരം പ്രവാസികള്‍ ഉണ്ടെങ്കിലും  അവര്‍ക്കൊക്കെ പലതരം ജീവിതസാഹചര്യം ആണെങ്കിലും, ഒരു പൊതുസ്വഭാവം അവര്‍ക്കുണ്ട്.(ഉണ്ടാകണമല്ലോ.
സ്വത്വചിന്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ മധ്യമംങ്ങളും ചിന്തകരും മിനക്കെട്ടു നടക്കുന്ന ഈ കാലത്ത് വിശേഷിച്ചും, അത്തരം സാധ്യതകള്‍, ശ്രമിച്ചാല്‍ കണ്ടെത്താന്‍ ആകുകയും ചെയ്യും)

ഇത് പറയുമ്പോള്‍ ഒരു മുന്‍വിധിയുടെ അടിസ്ഥാനത്തിലുള്ള ഒന്നായി ഇതിനെ തള്ളി കളയരുത്.
പറയാന്‍ ഉദ്ദേശിക്കുന്നത് പ്രവാസികളുടെ നാടിനെ പറ്റിയുള്ള കാഴ്ചപാട് ആണ്

ഏതൊരു പ്രവാസിക്കും നാട് എന്ന വാക്ക് നല്‍കുന്നത് ഒരു "mixed Bag" ചിന്തകള്‍ ആണ്. മധുരസ്മരണകള്‍, അവസാനം തിരിച്ചു ചെല്ലേണ്ട ഇടം. ഈ "അന്യനാട്ടില്‍" കഷ്ടപെടുന്നതൊക്കെ ആ നാട്ടില്‍ സന്തോഷത്തോടെ, സമാധാനത്തോടെ ഒന്ന് ഉറങ്ങാന്‍ വേണ്ടിമാത്രം. പലര്‍ക്കും കോഴിക്കോട് പാളയം മാര്‍ക്കട്ടിനെക്കാള്‍  അറിയുക ഇന്ന് ദുബായ് ഡ്യൂട്ടി ഫ്രീ ആയിരിക്കും. കോഴികോട്ടെ ഹലുവ തിന്നാത്തവര്‍ ഉണ്ടാകാമെങ്കിലും  അല് ബൈക്ക് ബ്രോസ്റ്റ് തിന്നാത്തവര്‍ ചുരുക്കമായിരിക്കും. എന്നാലും അത് അന്യനാട് തന്നെ. ഒപ്പമുള്ള മക്കള്‍ ഇന്നേ വരെ കാണാത്ത ആ നാടിനെ പരിചയപ്പെടുത്തുന്നതും അവരുടെ സ്വന്തം നാട് ആയി തന്നെ.

മിക്ക NRI മക്കള്‍ക്കും അങ്ങനെ ഇത് രണ്ടാമത്തെ ദൈവത്തിന്റെ സ്വന്തം നാട് ആയി മാറുന്നു. ആദ്യത്തേത് , പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും  ആയ ദൈവരാജ്യം, അഥവാ സ്വര്‍ഗം. രണ്ടാമതെത് കേരളവും.

ഇത്ര വരെ കാര്യങ്ങള്‍ ഒക്കെ നല്ലത് തന്നെ. പക്ഷെ ഇനി ആണ് ട്വിസ്റ്റ്‌.

കാര്യം ശരിയാണ്‍, കാശൊക്കെ നാട്ടിലേക്ക് അയുക്കുന്നുണ്ട്. ഇവിടെ ഭൂമി വാങ്ങുന്നു, വീട് വൈക്കുന്നു . പക്ഷെ പ്രവാസി എന്നും പ്രവാസി തന്നെ. ഓരോ കാരണം പറഞ്ഞു നാട്ടിലേക്കുള്ള മടങ്ങിവരവ്; അതങ്ങ് നീണ്ടു നീണ്ടു പോകുന്നു.
"കടം വീട്ടിയാല്‍ അഞ്ചു കൊല്ലം , അത്രയേ ചിന്തയുള്ള്" എന്ന് പറഞ്ഞു പോക്ക്. പിന്നെ, "പെങ്ങന്മാരെ കല്യാണം". അതിനു ശേഷം "എന്റെ കല്യാണം" പിന്നെ "വീട് പണി ഒന്ന് കഴിയട്ടെ";. "അനിയന്‍ ഇപ്പൊ ഇങ്ങ എത്തിയത് അല്ലെ ഉള്ളു. അതിന്റെ കടം കൂടി ഒന്ന് വീടട്ടെ". അങ്ങനെ കൊല്ലം 20 അടുക്കാരകുമ്പോ  പ്രഖ്യാപനം  "മോന്റെ പഠിപ്പ് തീരട്ടെ. അവനിങ്ങു എത്തിയാല്‍ എനിക്ക് തടിയെടുക്കാം ." അവനെത്തുമ്പോ , "ഇനി ഇപ്പൊ ഇളയ മോളുടെ കല്യാണം കഴിഞ്ഞിട്ട വേണം ഒന്ന് റിട്ടയര്‍ ചെയ്യാന്‍."

രാഷ്ട്രീയക്കാര്‍ പോലും ഇത്ര കാലം ഒരേ സ്ഥലത്ത് ഇരിക്കാന്‍ ആഗ്രഹിക്കില്ല.

ഇത്ര അന്യമാണ് ആ നാടെങ്കില്‍ എന്ത് കൊണ്ട് അവര്‍ അവിടെ നില്കുന്നു. ഇത്ര നല്ലത് ആണ് ആ നാട് എങ്കില്‍, എന്ത് കൊണ്ട് അത് അവരുടെ നാട് ആക്കുന്നില്ല?

ഇതാണ് ഞാന്‍ മുന്നോട്ട് വെക്കുന്ന സംശയം. ഞാന്‍ നേരത്തെ പറഞ്ഞ വാക്കുകള്‍, പ്രവാസികളോട് അടുത്ത് പെരുമാറിയവര്‍ കേള്‍ക്കാതിരിക്കാന്‍ സാധ്യത ഇല്ല. വിദേശത്തെ  ജോലിയുടെ അടിസ്ഥാനമോ, നാട്ടില്‍ അവര്‍ക്കുള്ള സ്ഥാനത്തിന്റെ അടിസ്ഥാനത്തിലോ, ഇതിനു വലിയ മാറ്റം ഒന്നുമില്ല. നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങിയവര്‍ ആരും, വിദേശങ്ങളിലുള്ള പരിപാടി അവസാനിപ്പിച്ചല്ല അത് ചെയ്തത്.   അപൂര്‍വ്വം ചിലര്‍ അല്ലാതെയും കണ്ടേക്കാം. എന്താന്‍ അവരെ പ്രവാസികളായി തുടരാന്‍ പ്രേരിപ്പിക്കുന്നത്?

 

No comments:

Post a Comment