Monday, December 31, 2012

ഡിസംബറിന്റെ പെണ്‍കുട്ടി

ഡിസംബറിന്റെ പെണ്‍കുട്ടി

കൂടുതലൊന്നും പറയാതെ തന്നെ ഒരു 6 മാസത്തേക്ക് ഇനി ഈ വാക്ക്, ദില്ലിയിലുണ്ടായ ആ പ്രതീകം ആണ് എന്ന് മനസ്സിലാകാത്തവര്‍ ഉണ്ടാവില്ല. ഒരു പാട് ചിന്തകള്‍ക്ക് തുടക്കമിടാന്‍, സോഷ്യല്‍ വെബ് സൈറ്റുകള്‍ ഇന്ന് വേദിയാകുന്നു. എന്നാല്‍ അതിലും വേഗതയിലാണ് ഈ പെണ്‍കുട്ടിയുടെ അനുഭവം ചിന്തകള്‍ക്ക് തിരി കൊളുത്തിയത്.



കിരാതനിയമങ്ങള്‍ എന്ന് എല്ലാവരും ഉറക്കെ പറഞ്ഞിരുന്ന സൗദി നിയമങ്ങള്‍; അഥവാ ശരിയത്ത് നിയമങ്ങള്‍ ആണ് ശരി എന്ന് പറയാന്‍ ആളുകളുണ്ടായി. ബലാല്‍സംഗത്തിന് മരണശിക്ഷ; അഥവാ ലിംഗം മുറിച്ചു കളയല്‍ എന്നുള്ള ആവശ്യങ്ങള്‍ ജനം പറഞ്ഞു തുടങ്ങി.പരസ്യശിക്ഷ ആണ് കുറ്റങ്ങള്‍ കുറക്കാനുള്ള മാര്‍ഗ്ഗം; അങ്ങനെ ഒരുപാട് നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ നിന്നും ഉണ്ടായി തുടങ്ങി. മനുഷ്യാവകാശ സംഘടനകള്‍; അവരുടെ സകലഫയലും ജനരോഷത്തെ ഭയന്നു ഉള്ളില്‍ എടുത്തു വെച്ച് കളഞ്ഞു.



നിയമവ്യവസ്ഥയുടെ കാര്യശേഷി ചോദ്യം ചെയ്യപെടുന്നു. സ്വയം വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം എന്നും അസമയത്ത് ഒറ്റക്ക്  യാത്ര ചെയ്യരുത് എന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ പെട്ട സ്ത്രീകള്‍ തന്നെ പറയുന്നു. അറബ് രാജ്യങ്ങളില്‍ രാത്രി ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണം ചൂണ്ടി കാണിച്ചാണ് ഈ അല്‍പവസ്ത്രധാരണരീതിയെ,  പലരും വിമര്‍ശിക്കുന്നത്.

മുന്‍വിധികളുടെ അടിസ്ഥാനത്തില്‍  ആയിരുന്നു പലപ്പോഴും ഇസ്ലാമിക ജീവിതരീതിയെ പലരും കണ്ടിരുന്നതും വിമര്‍ശിച്ചിരുന്നതും. ഇന്നീ ആവേശത്തില്‍ ചില  നിയമങ്ങളെ ശ്ലാഘിക്കുന്നവര്‍ നാളെ അവയെ തള്ളി പറയാതിരിക്കില്ല.

ഓരോ സമൂഹവും പിന്‍പറ്റുന്ന ജീവിതരീതി  ആവശ്യപെടുന്ന ചില നീതികളുണ്ട്; അവ  നിയന്ത്രിക്കേണ്ട ചില നിയമങ്ങളുടെ അനിവാര്യതയുമുണ്ട് എന്ന് വിശ്വസിക്കുന്നവന്‍ ആണ് ഞാന്‍.






7 ആണുങ്ങളും 7 പെണ്ണുങ്ങളും ഒപ്പം താമസിക്കും; അവര്‍ എല്ലാവരും പരസ്പരം ബന്ധപെടും എന്ന ചില ആശയങ്ങള്‍ വരെ ഉണ്ടായിരുന്ന സമൂഹത്തില്‍ ആണ്, ഒരാണിന്  ഉപാധികളോടെ 4 പെണ്‍. അത് തന്നെ, പെണ്ണുങ്ങള്‍ നിശ്ചയിക്കുന്ന മൂല്യം അവര്‍ക്ക് നല്‍കി; എന്നുള്ള നിയമം ശരിയത്ത് ആയി മാറിയത്.

ഇന്നത്തെ ജീവിതരീതി കഴിഞ്ഞ നൂറ്റാണ്ട് പോലെ അല്ല. ലൈംഗികഅരാജകത്വവും, വ്യക്തികേന്ദ്രീകൃതവും ആണ് ഇന്നത്തെ സമൂഹം. മുന്പ് പ്രായത്തെ കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതിയപ്പോള്‍, ഇതേ പറ്റി  സൂചിപ്പിച്ചിരുന്നു. ഇന്ന്  ഇന്ന് ഒരുപാട് സിവില്‍ കേസുകള്‍ സ്വത്ത്‌ തര്‍ക്കത്തിന്റെതാന്‍. ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കുറ്റകൃത്യം സ്ത്രീകളോടുള്ള പീഡനങ്ങളും. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ, വിവാഹനിയമം ഏക സിവില്‍ കോഡ് ആക്കി, ശരിയത്ത് നിയമം നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ജീവിത രീതിക്ക് മാറ്റം വരുമ്പോള്‍; അവ പരിഷ്കരിക്കാം എന്നും.


എപ്പോഴും ഈ നിയമത്തെ എതിര്‍ക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍ പറയുന്ന ഒന്നാണ് ആണുങ്ങളുടെ സെക്സ് സ്വാതന്ത്ര്യം. ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടായാല്‍; അവരില്‍ എല്ലാവരില്‍ ജനിക്കുന്നവരും ആരുടെ മക്കള്‍ ആണ് എന്ന് ഉറപ്പിച്ചു പറയാം. രക്ഷിതാവ്  എന്ന ഉത്തരവാദിത്തത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു മാറാന്‍ ആകില്ല. പക്ഷെ ഒരു സ്ത്രീ തിരിച്ചു പല ആണുങ്ങളുമായി ബന്ധമുണ്ടായാല്‍ അതിന് ഒരു രക്ഷിതാവിനെ കണ്ടെത്തുക അത്ര എളുപ്പമല്ല.മാത്രമല്ല; അങ്ങനെ സ്ത്രീകള്‍ക്കും ആകാം എന്നായിരുന്നു എങ്കില്‍; സ്വത്ത്‌ തര്‍ക്കത്തിന്റെ മാനം എവിടെ ചെന്ന് എത്തിയേനെ?   

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുമ്പോള്‍, അതും സ്ത്രീകള്‍ തീരുമാനം എടുത്തു നടക്കുന്ന വിവാഹങ്ങള്‍ ആകുമ്പോള്‍, ജനങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നത് കൂടും. സ്ത്രീകളോടുള്ള ആക്രമണം കുറയും.  
മഹര്‍ ആയി എന്തും ആവശ്യപെടാം എന്നാണ്. ഒരു സ്ഥിരവരുമാനം നല്‍കുന്ന സാധനം സ്ത്രീകള്‍ ഇവിടെ ആവശ്യപെട്ടുതുടങ്ങിയാല്‍; അങ്ങനെ സ്ത്രീകള്‍ വിവാഹത്തോടെ സംരംഭകരുമായാല്‍; സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവും സ്വാഭാവികമായും വളരും.ഒന്നില്‍ കൂടുതല്‍ ഭാര്യയുണ്ടായാല്‍; പുരുഷന് ലൈംഗികആക്രമണങ്ങള്‍ നടത്തേണ്ട മാനസിക കാരണങ്ങള്‍ കുറയുക തന്നെ ചെയ്യും.


ഇന്നത്തെ സാമൂഹികസ്ഥിതി വെച്ച് ഒന്ന് ചിന്തിക്കുക. ആവേശങ്ങള്‍ക്കപ്പുറത്തു അനിവാര്യമാക്കുന്ന ചില യാതാര്‍ത്ഥ്യങ്ങള്‍ അവ വിളിച്ചുപറയുന്നില്ലേ?       

14 comments:

  1. ചുരുക്കത്തില്‍ എല്ലാ ആണുങ്ങള്‍ക്കും ഒന്നിലധികം പെണ്ണ് കെട്ടാനുള്ള സ്വാതന്ത്ര്യം വേണം എന്നാണോ പറഞ്ഞു വരുന്നത്? അതോ ഞാന്‍ തെറ്റിദ്ധരിച്ചതോ ?

    ReplyDelete
  2. ഒരിക്കലും നടക്കാത്ത സുന്ദരമായ രചന ..ആശംസകള്‍ ..

    ReplyDelete
  3. Innu nammude naattil oru aaninu oru pennu thiakachu illa. Appol oru aaninu 4 pennine vechayal ivide ethra aalukalku pennu kittum. innathekal kooduthal laingika arachakathwam koodukaye ullu.

    Pinne sthreekalku nere ulla akramam maaran ee tendency ulla ellavareyum 4 vivaham kazhipikuka ennathano? Sthreeye oru upabhoga vasthuvayi.. pacha malayalathil paranjal, kandal vayil vellamoodunna oru saadhanamayi samooham chithreekarichu vechirikukayanu. athinu maattam varanam. sthreekalku nere athikramathinu muthirnnal udan sikshakal nalkan thudangukayum, athinte peril manushyavakasa sanghadanakal prakatanam nadathatheyum irikkukayanu vendathu. Apmanikkapedunna sthreethwangal athinu sesham nammude niyama vyavasthayude munnil anawadhi thavana veendum apamanikapedukayanu. Avalude apamanathinte alavu thookkangalum kanakkeduppum nadakkujmbol ethra sthreekalku pidichu nilkan sadhikum. Unnatha sthaanagalil ethipetta ethra sthreekal thanne ee harassamentinu munkai eduthittundu.

    Kaamabraanthinu prathividhi 4 kalyanam alla mone....

    Nee paranja conditions satisfy cheyunna aanungale ella sthreekalkum kittanamengil nee oraalku 4 ennullathu oralku 400 enno matto aakkendi varum :))

    ReplyDelete
    Replies
    1. Amjad from fon.
      if you allow more legal wives; there won't be more whores. That would increase respect for women. And that would reduce attack on women

      Delete
  4. ശരീയത്ത് നാല് വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയ അവസ്ഥ എന്താണെന്ന് അറിയാമോ? ബദര്‍ യുദ്ധത്തില്‍ ഭര്‍ത്താക്കന്മാര്‍ നഷ്ടമായ സ്ത്രീകള്‍ അനാഥരാകരുത് , വ്യഭിച്ചരിക്കരുത് , അതിനു വേണ്ടി മാത്രമാണ് പുരുഷന് നാല് സ്ത്രീകളെ കല്യാണം കഴിക്കാം എന്ന വ്യവസ്ഥ വെച്ചത് . പിന്നെ മറ്റൊന്ന് കൂടി പറയുന്നുണ്ട് , നാല് പേരെയും തുല്യതയോടെ പരിഗണിക്കണം . അതിനു ഒരാള്‍ക്കും സാധ്യമല്ല . എന്ത് തന്നെ ആയാലും അതില്‍ വ്യത്യാസങ്ങള്‍ ,ഏറ്റകുറച്ചിലുകള്‍ ഉണ്ടാവാം . പിന്നെ ഭാര്യാഭാര്തൃബന്ധത്തിന്റെ അടിസ്ഥാനം സെക്സ് മാത്രമല്ല .ഇന്നു ലോകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ചെയ്യുന്നവര്‍ ഒരു തരം മനോരോഗികള്‍ ആണ് . അതിനിത്തരം പരിഹാരങ്ങള്‍ പ്രവര്തികമാകില്ല . ശുദ്ധ മണ്ടത്തരം ഇന്നു ഞാന്‍ പറയും . എങ്ങിനെ ഒരു നിയമം വന്നാല്‍ അത് മുതലെടുക്കുന്നവരെ എന്ത് ചെയ്യും? അത് മൂലം തീരാ ദുരിതത്തില്‍ പെടുന്ന സ്ത്രീകളെ , അവരുടെ മക്കളെ എന്ത് ചെയ്യും? ഒന്നും ആലോചിക്കാതെ ഇത്തരം വാദഗതികള്‍ ഉന്നയിക്കരുത്.

    ReplyDelete
  5. ചിന്തിക്കേണ്ട വിഷയമാണ് ....കൂട്ടത്തില്‍ സമൂഹം
    കൂടുതല്‍ വായിക്കേണ്ട പ്രവാചക വചനങ്ങളില്‍
    ചിലത് ഇങ്ങനെ നിങ്ങളില്‍ ഏറ്റവും നല്ലവര്‍
    സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരാണ് ,
    സഹ ധര്‍മിണിയുടെ സാക്ഷ്യ പത്രമില്ലാതെ ആരും
    സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല ......ആശംസകള്‍ .

    ReplyDelete
  6. .ഇന്നു ലോകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ചെയ്യുന്നവര്‍ ഒരു തരം മനോരോഗികള്‍ ആണ് . അതിനിത്തരം പരിഹാരങ്ങള്‍ പ്രവര്തികമാകില്ല

    ReplyDelete
  7. പ്രാവചകന്‍റെ വിവാഹങ്ങളാണ് പല മുസ്ലിങ്ങളും ഒന്നിലധികം വിവാഹം കഴിക്കുന്നതിന് തടസ്സമില്ല എന്നു പറയുന്നത് , എന്നാല്‍ പ്രവാചകന്റെ ഓരോ വിവാഹവും ഓരോ കാരണങ്ങള്‍ കൊണ്ടുള്ളതായിരുന്നു എന്ന സത്യം പലര്‍ക്കും അറിയില്ല അല്ലെങ്കില്‍ അറിയാന്‍ ശ്രമിച്ചിട്ടില്ല .

    കൂടുതല്‍ വിശദമായി താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വായിയ്ക്കാം :

    http://www.muhammadnabi.info/rasool/index.php?option=com_content&view=article&id=256&Itemid=343

    ReplyDelete
  8. എത്ര നല്ല നടക്കാത്ത സ്വപ്‌നങ്ങള്‍....


    ഇന്ത്യാ മഹാരാജ്യത്തില്‍ ഒട്ടും ആപ്ലിക്കബിള്‍ അല്ലാത്ത ഒരു സൊല്യൂഷന്‍...

    സൌദി എവിടെ....ഇന്ത്യ എവിടെ?...

    രണ്ടിന്റേം സംസ്കാരം....ജീവിത രീതി....എന്നിവ തമ്മില്‍...ഒരുപാട് അന്തരം ഇല്ലേ?...

    ReplyDelete
  9. എനിക്ക് ഇദേഹത്തിന്റെ ഭാര്യയെ ഓര്‍ത്താ സങ്കടം

    ReplyDelete
  10. എഴുതാന്‍ പറയാന്‍ ഇതൊക്കെ വളരെ എളുപ്പം
    പക്ഷെ നടപ്പിലാക്കാനും സമൂഹത്തില്‍ ഇത് നല്‍കുന്ന സന്ദേശം എത്തിക്കാനും കഴിയില്ല എന്നത് ഒരു സത്യം

    ReplyDelete
  11. Thanks brother...നാലു പെണ്ണിലും തുല്യമായി സ്നേഹം നടപ്പിലാക്കാന്‍ കഴിയുന്ന "ആണ്‍"; അവനാണ് ഇതിന്റെ അവകാശി; അവനു മാത്രമേ നാലിലും ഒന്നു മാത്രം ആസ്വദിക്കാന്‍ കഴിയൂ. എങ്കിലും; എല്ലാവര്‍ക്കും പ്രയോജനപെടുത്താം..തുല്യമായി മൂല്യം, സമയം, സൗകര്യം..തുടങ്ങിയവ നല്‍കാന്‍ കഴിയുമെങ്കില്‍!

    Hey..join with possibilites and live on; leave limitaions.

    ReplyDelete