ഒരു രസത്തിനു കണ്ടു തുടങ്ങിയതാണ് സൈയുടെ ആ പാട്ട്. ചൈനയില്‍ നിരോധിക്കപെട്ടു എന്ന് കേട്ട അന്ന്. കൊറിയന്‍ പാട്ടിനു അവിടെ എന്തിനു നിരോധനം എന്നാ സംശയവും ഇല്ലാതിരുന്നില്ല. പിന്നീട് ഗൂഗിള്‍ തെരച്ചിലുകള്‍ എനിക്ക് തന്ന ചിത്രം പക്ഷെ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഒരു ആക്ഷേപഗാനത്തിനു ലോകം നല്‍കിയ സ്വീകരണം; അതിനു അയാള്‍ സ്വപ്നേപി നിരീക്കാത്ത അര്‍ത്ഥ തലങ്ങള്‍ നല്‍കുമ്പോള്‍; ആ അര്‍ത്ഥതലങ്ങള്‍; അവയാണ് എന്നെ ഇന്ന് എഴുതാന്‍ പ്രേരിപ്പിച്ചത്.
രണ്ടു രീതിയില്‍ ആണ് ആ പാട്ട് പരിഗണിക്കേണ്ടത്. ആദ്യത്തേതു ആവിഷ്കാരസ്വതന്ത്ര്യതിന്റെത്. രണ്ടാമത്തതോ ഉപഭോഗസംസ്കാരത്തിന്റെതും.
നാദിര്‍ഷായുടെ ഗാനങ്ങളിലൂടെ ആക്ഷേപഹാസ്യത്തിന്റെ ഒരു പക്വമായ രൂപം കുറെ കാലം കണ്ടിട്ടുള്ള നമുക്ക് സൈയുടെ ഈ പാട്ടിലുള്ള; അവിടത്തെ ജനങ്ങളുടെ ഉപഭോഗസംസ്കാരത്തെ കുറിച്ചുള്ള ആക്ഷേപഹാസ്യത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ അത് ഒട്ടും തന്നെ ആവിഷ്കാരസ്വാതന്ത്ര്യം നല്‍കാത്ത പല രാജ്യങ്ങളുടെയും ഉറക്കം കേടുത്താതിരിക്കില്ല. ലോകം രണ്ടോ മൂന്നോ വെബ്സൈറ്റുകളിലേക്ക് ചെറുതാകുമ്പോള്‍; ഇനി മുതല്‍ ലോകരാഷ്ട്രങ്ങളുടെ ചാരസംഘങ്ങള്‍ ഇറാന്‍ ആണവപദ്ധതിയെക്കാളും അല്‍ഖയിദയെക്കാളും പേടിക്കുക അസ്സാഞ്ചിനെയും സക്കര്‍ബര്‍ഗിനെയും പോലെ ഉള്ള തലകള്‍ ഉണ്ടാക്കുന്ന വിവരസാങ്കേതികതയുടെ സാധ്യതകളില്‍ വന്നേക്കാവുന്ന ഇത്തരം ആവിഷ്കാരങ്ങള്‍ ആയിരിക്കും. റഷ്യയിലും ചൈനയിലും മാത്രമല്ല വിപ്ലവം നടക്കുക എന്നത് ടുനിഷ്യയും , ഈജിപ്തും ലിബിയയും തെളിയിച്ചതുമാണല്ലോ
മലയാളത്തില്‍ ഡയമണ്ട് നെക്ലസ് ചൂണ്ടി കാണിച്ച അമിത ഉപഭോഗസംസ്കാരം, മലയാളിക്ക് മാത്രമല്ല മറ്റുള്ളവരിലും ആശങ്ക ഉണ്ടാക്കുന്നു എന്നത്, വരാന്‍ പോകുന്ന ഒരു ചിന്തകളുടെ ഉയിര്ത്തെഴുനെല്പ്പിന്റെ ഒരു ചൂണ്ടുപലകയായിട്ടാണ് എനിക്ക് തോന്നുന്നത്. സാമ്പത്തികമേഘല അതിവേഗം മാറുകയും വളരുകയും ചെയ്യുമ്പോള്‍; തളരുന്ന ഒരു ജനവിഭാഗമുണ്ട്. യാഥാസ്ഥിതികര്‍ എന്ന് പുതുതലമുറ ഇകഴ്ത്തികാണുന്ന; പരമ്പരാഗതതൊഴില്‍ മേഘലകളില്‍ തളച്ചിട്ടപെട്ട; അങ്ങനെ ചെയ്യേണ്ടി വരുന്ന ഒരു വലിയ ജനവിഭാഗം. ഉപഭോഗസംസ്കാരാത്തിന്റെ യുക്തിയെ കുറിച്ചും ഉപയോഗത്തെ കുറിച്ചും ചിന്തിച്ചു തുടങ്ങുമ്പോള്‍ ആത്മീയമായി മുന്നോട്ട് ചിന്തിക്കാന്‍ ആ ജനവിഭാഗം തയ്യാറായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.

പണ്ട് മുക്കാല ഇറങ്ങിയപ്പോ, പിന്നെ ഈ അടുത്ത് വക്ക വക്ക ഓ ഓ ഇറങ്ങിയപ്പൊ, കോലവെറി തരങ്കമായപ്പൊളും, ഇന്ന് ഇത് ഒരു വലിയ ആരവമുണ്ടയപ്പോഴും മാത്രം പറയുന്ന ഈ ആവിഷ്കാര സ്വാതന്ത്ര്യം നമ്മുടെ ഈ നാട്ടിൽ തന്നെ എത്ര ഉണ്ട് എന്ന് നോക്കമോ, ഇവിടെ തന്നെ ചിലരെ പറഞ്ഞാക് തെറ്റ് , മറ്റെന്തെങ്കിലും പറഞ്ഞാൽ ജിഹാദും,
ReplyDelete