ഒരു പുതുവർഷം
ഒരു പുതുസത്യം ചെയ്യൽ
അധികമൊന്നും സമയമാകും മുന്നേ അത് തെറ്റിക്കൽ
ഇപ്പൊ അത് തെറ്റിക്കുന്നതിൽ പോലും ഒരു പുതുമ ഇല്ല
പക്ഷെ ഇത്തവണ ഒരു തീരുമാനം എടുക്കാൻ തന്നെ തീരുമാനിച്ചു,
ഈ വർഷം ഞാൻ പരീക്ഷണങ്ങൾക്ക് നീക്കി വെക്കാൻ പോകുന്നു
ഓരോ മാസത്തിന്റെയും അവസാനത്തിൽ കണക്കു നോക്കുമ്പോഴും എന്തെങ്കിലും ഒന്ന് ഞാൻ പുതിയത് ചെയ്തിരിക്കും
ഈ വർഷം തുടങ്ങിയതെ ഒരു പുതുരാജ്യത്താണ്. തായ്‌വാൻ. സംഗതി ടൂർ ആയിരുന്നില്ല. ഔദ്യോഗികം ആയിരുന്നു. എങ്കിലും ഈ തീരുമാനം തായ്‌വാൻ തന്നതാണ്. ഭൂമികുലുക്കം സ്ഥിരമായ ഒരു നാട്ടിൽ അന്നേ വരെ ആരും ലോകത്ത് കണ്ടിട്ടില്ലാത്ത ഉയരത്തിൽ; 101 നിലയിൽ; അവരുണ്ടാക്കി. ഇന്നത് നാലാം സ്ഥാനത്താകാം. എങ്കിലും അത് നിലവ്ൽ വന്നു 6 കൊല്ലം അത് തന്നെ ആയിരുന്നു ഒന്നാമൻ. അതും ഭൂമികുലുക്കത്തിൽ വീഴാതിരിക്കാൻ ഉള്ള സംവിധാനം സഹിതം
സ്റ്റീവ് ജോബ്സ് ഒരിക്കൽ പറഞ്ഞു ; ഇതെന്റെ അവസാനദിനം ആണെങ്കിൽ ഇന്ന് ഉദ്ദേശിച്ച കാര്യമാണോ ഞാൻ ചെയ്യുക? ഇതിനുത്തരം അല്ല എന്ന് ഉത്തരം ആവര്ത്തിച്ചു കിട്ടുമ്പോൾ; എന്തെങ്കിലും പുതുത് ചെയ്യാൻ ആയി.
അതാണ് ഈ തീരുമാനത്തിനും ആധാരം

No comments:
Post a Comment