Sunday, February 23, 2014

ഭാഗം ഒന്ന്: ബദലുകൾ

സോഷ്യൽ മീഡിയ എന്ന ആ ഒരു പുതിയ "ഇത്" ഇന്ന് കേരളത്തിലെയും സകല പാർട്ടികളും ചർച്ചയ്ക്ക് എടുത്ത് "സെല്ലു"കൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി എന്നതാണല്ലോ ഇന്നത്തെ ഈ ചര്ച്ചയുടെ പശ്ചാത്തലം. ഈ അവസരത്തിൽ; സോഷ്യൽ മീഡിയകളിൽ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമാണ്. നമ്മൾ ഉദ്ദേശിക്കുന്ന ആശയങ്ങൾ അതിന്റെ അന്തസത്ത ചോരാതെ പരമാവധി ഇടത്ത് എത്തിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമാണ്.

അങ്ങനെ വരുമ്പോൾ നമ്മൾ ആദ്യം തന്നെ പരിഗണിക്കേണ്ടത് നമുക്ക്  മുന്നിലുള്ള  ബദലുകൾ ആണ്. ആദ്യം ഇന്നുള്ളവയിൽ പ്രമുഖമായവയും; നാളെ അവരുടെ സാധ്യതകളും നോക്കി ഇതിൽ ഇതാണ് തങ്ങള്ക്ക് ഉത്തമം എന്ന് മനസ്സിലാക്കണം

Twitter
പൊതുവെ അമേരിക്കയിലും മറ്റും കൂടുതൽ പേർക്ക് താല്പര്യം ഈ സൈറ്റ് ആണ്. മറ്റുള്ളവരുടെ ഇടപെടൽ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ  കഴിയുക  ഈ സൈറ്റ് ആണ് സുരക്ഷിതമെങ്കിലും ആശയങ്ങൾ പടർത്താൻ ഇതിനു വേഗം പോര. മാത്രവുമല്ല; പരസ്പര ബഹുമാനത്തിൽ ആണ് ഇതിൽ ബന്ധങ്ങൾ ദൃഡമാക്കാൻ സാധിക്കൂ. വേഗം കൂട്ടാൻ ശ്രമിക്കുമ്പോഴെക്ക് നമ്മൾ ഒരു പൊങ്ങച്ചക്കാരൻ ആണ് എന്ന് കണക്കുക്കൂട്ടലിൽ എത്തി ചേർന്നെക്കാം

Watsapp/ Telegram മുതലായ മോബൈൽ ഫോണ്‍ ആപ്സ്

പ്രേക്ഷകരുടെ അടുത്ത ഏറ്റവും വേഗത്തിൽ എത്തിക്കാനും എളുപ്പത്തിൽ മറുപടി കൊടുക്കാനും മൊബൈൽ ഫോണ്‍ ആപ്സ് പോലെ ഒന്നില്ല. എന്നാൽ നമ്മൾ ഒരു ആശയത്തെ; സംഘടനയെ വളർത്താൻ ഇത് ഇന്ന് അപര്യാപ്തമാണ്. നാളെ ഇത് രൂപപെട്ടു വന്നേക്കാം. അത് അന്നത്തെ ഒരു വളരെ ചെറിയ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് വഴി സാധ്യാമായെക്കാം എന്ന് വെനൊം മനസ്സിലാക്കാൻ

Google +

ഇന്ന് ഏറ്റവും വളര്ച്ച നേടുന്ന സൈറ്റ് ആണ് ഇത്. എന്നാൽ; ഇന്നും ഇത് യുവാക്കളിൽ അത്ര പരിചിതമല്ല. ഇത്തിരി കൂടി മുതിർന്ന തലമുറക്ക് ഇതിനോട്  താല്പര്യം ഉണ്ടാകാനുള്ള കാരണം ഇതിന്റെ സ്വകാര്യതയും; ഇത് കൂടാതെ ഫയ്ക് ഐ ഡി കൂടാതെ തന്നെ നിലപാടുകൾ വ്യക്തമാക്കാൻ കഴിയുന്നതും ഇതിനു ഒരു അംഗീകാരം നേടി കൊടുക്കുന്നുണ്ട്. എന്നാൽ അത് കൊണ്ട് തന്നെ ആശയങ്ങള എത്ര മാത്രം പടരുന്നുണ്ട് എന്ന് കണ്ടുപിടിക്കാൻ ആകില്ല. നമ്മുടെ ആളുകളുടെ ഇടയിൽ ഫലപ്രദമായി ഇടപെടാൻ ഈ സൈറ്റ് അല്പം കാലം കൂടി കാത്തിരിക്കേണ്ടി വരും

Youtube

ഇന്ന് ഒരു പക്ഷെ ഇതിനേക്കാൾ പ്രചാരം ഒരു വിഷയത്തിനു നല്കാൻ മറ്റൊരു മീഡിയയും ശക്തമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കൊറിയക്കാരൻ സൈയുടെ "ഗൻഗം സ്റ്റൈൽ" എന്ന ആക്ഷേപ ഹാസ്യ ഗാനം ലോകം ആരാധിച്ചെങ്കിൽ; ധനുഷിന്റെ "കൊലവെറി" യ്ക്ക് ഓസ്ട്രേലിയൻ ഫ്ലാഷ് മോബ് ഉണ്ടാകണമെങ്കിൽ; വാൻ ഡാം ചെയ്ത ലോറിയുടെ പരസ്യം ലോകമെമ്പാടുമുള്ള സ്ത്രീകൾ അടക്കമുള്ളവർ അത്ഭുതത്തോടെ  കണ്ടെങ്കിൽ; അതിനേക്കാൾ ശക്തമായ ഒരു മധ്യമമുണ്ടോ  എന്ന് സംശയിച്ചാൽ തെറ്റില്ല. എന്തിനു? തല്ലിപൊളി എന്ന് ആരും പറയുന്ന എത്ര വീഡിയോ നമ്മൾ ആവര്ത്തിച്ചു കണ്ടു? ഉദാഹരണങ്ങൾ ഞാൻ നിരത്തേണ്ടതുണ്ടോ?

ആകെയുള്ള പ്രശ്നം; മികച്ച സ്ക്രിപ്റ്റ്; എക്സിക്യുഷൻ ഒക്കെ ഈ പ്രൊജെക്ടിനു നിർബന്ധമാണ്‌. കൂടാതെ ഇതിന്റെ ലിങ്ക് മറ്റിടങ്ങളിൽ എത്തിക്കാൻ ഒരു പാട് സമയം ചിലവഴിക്കുക കൂടി വേണം


Facebook

ഇന്നത്തെ ഈ മീറ്റിംഗ് പോലും ആ സൈറ്റിന്റെ മികവ്  ആണ്. യുവാക്കളുടെ അതിപ്രസരം; ആണ്-പെണ് അനുപാതം; എല്ലാ ഹാൻഡ്‌ഹെൽഡ് ഡിവൈസിലും കാര്യക്ഷമമായ രീതിയിലുപയോഗിക്കാൻ  പറ്റുന്ന ആപ്പ്; ഇതൊക്കെ ഇതിന്റെ വിജയത്തിന്റെ; അഥവാ ഇനി വരുന്ന ഒരു രണ്ടു വർഷത്തേക്ക് ഒന്നാം സ്ഥാനം നിലനിർത്താൻ അവർക്ക് യതൗ ബുദ്ധിമുട്ടും ഉണ്ടാകില്ല.


അപ്പോൾ ഏതാണ് മികച്ച വഴി? അതോ ഒന്നിൽ കൂടുതൽ വഴികൾ ആണോ നല്ലത്?

ഇതിനുത്തരം വളരെ ലളിതമാണ്. നടപ്പിലാക്കാൻ ഒരല്പം ബുദ്ധിമുട്ടും. എങ്ങനെ വളർത്തുന്നു എന്നല്ല; എന്ത് ആണ് നമ്മൾ സംസാരിക്കുന്നത് എന്നത് പോലെ ഇരിക്കും; ഈ തീരുമാനങ്ങൾ. ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കുന്നതാണ് ഒരേ സംഘടനയുടെ പ്രചാരകർക്ക് നല്ലത്. എല്ലാവരും ഒരേ സ്വരത്തിൽ പാടാൻ തയ്യാറായിരിക്കണം എന്ന് മാത്രം

  

Saturday, February 22, 2014

And thats how I did it

ഈ വർഷത്തിലെ പ്രതിജ്ഞകൾ ഇപ്പൊ രണ്ടാം മാസത്തിൽ എത്തി നിൽക്കുമ്പോൾ സമാധാനമുണ്ട്. ഇതേ വരെ അത് തകർന്നിട്ടില്ല. ജനുവരി മാസത്തിൽ നടത്തിയ പുതുമകൾ എന്റെ തൊഴിലുമായി ബ്ന്ധപെട്ടത് ആയതു കൊണ്ട് ഇവിടെ പറയുന്നില്ല. പക്ഷെ ഫെബ്രുവരിയിൽ ഞാൻ ചെയ്തത് ഇതിനു മുന്നേ ചെയ്യാത്തത് ആയിരുന്നു.

ഒരു ട്രെയിനർ ആവുക എന്നത് എനിക്ക് പുതുമയല്ല. ശ്രോതാക്കൾക്ക് അവർ കാണാത്ത ഒരു കാഴ്ചപാട് അവർക്ക്  ബോദ്ധ്യപ്പെടുത്തി  കൊടുക്കുമ്പോൾ അതിൽ ഒരു പ്രത്യേക ആനന്ദവും ഉണ്ടാകാറുണ്ട്. പല തവണ ഒരേ പ്രായക്കാരുടെ; ഒരേ നാട്ടുകാരുടെ; ഒരേ സ്ഥാപനത്തിലെ ജീവനക്കാരുടെ അങ്ങനെ ഒക്കെ ഉള്ളവർക്ക് അങ്ങനെ ഓരോ പുതിയ വിഷയങ്ങൾ അവതരിപ്പിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. പക്ഷെ

ഇതാദ്യമായാണ് ആശയസമവായം കൊണ്ട് മാത്രം കൂട്ടിചെർക്കപെട്ട ഒരു കൂട്ടായ്മക്ക് മുന്നിൽ ഒരു വിഷയം അവതരിപ്പിച്ചത്. അതും യു എ ഈയിലെ എല്ലാ ഭാഗത്തും ജോലി ചെയ്യുന്ന ഒരു കൂട്ടായ്മക്ക് മുന്നിൽ. കേൾവിക്കാർ ഒരു ഫേസ്ബുക്ക് കൂട്ടായ്മ. സകല സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യം ഉള്ളവർ. അവർക്കിടയിൽ പറഞ്ഞ വിഷയമോ? സോഷ്യൽ മീഡിയയിൽ എങ്ങനെ ഫലപ്രദമായി ആശയസമവായം വളർത്താം എന്നും; എങ്ങനെ ആയിരിക്കണം സോഷ്യൽ മീഡിയയിൽ പെരുമാറേണ്ടത് എന്നും.   

എന്റെ ആത്മനിർവ്രുതിയ്ക്ക് കാരണം ഈ കൂട്ടായ്മയുടെ പരപ്പ് മാത്രമല്ല; ഞാൻ ചെയ്ത കാര്യം "മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കുന്ന" ജോലി ആയത് കൊണ്ടായിരുന്നു.

അതിനവസരം തന്ന നല്ല സുഹൃത്തുക്കൾക്ക് നന്ദി.

ഇന്നലെ അവതരിപ്പിച്ച വിഷയങ്ങൾ; അവർക്ക് സാമാന്യം ഇഷ്ടപ്പെട്ടു എന്ന് ചില  പ്രതികരണങ്ങളിൽ നിന്നും  മനസ്സിലായത് കൊണ്ട് ഞാൻ ഇവിടെ അതിന്റെ ഒരു സംക്ഷിപ്ത രൂപത്തിൽ എഴുതുന്നതായിരിക്കും










Thursday, January 16, 2014

25 years.......



പ്രേം നസീര് എന്ന മലയാള സിനിമശാഖ അവസാനിച്ചിട്ട് 25 കൊല്ലം കഴിഞ്ഞു.

എനിക്കും ഈ പ്രസ്ഥാനത്തിന്റെ അവസാനവുമായി ബന്ധപെട്ടു ഒരു ചെറു ഓർമ്മ  ഉണ്ട്. ഏതു വിഷയത്തിലും അതിൽ നേരിട്ടും അല്ലാതെയും പങ്കു പറ്റുന്നവർക്ക് അവരുടേതായ രീതിയിൽ  ആയിരിക്കുമല്ലോ ആ വിഷയത്തിൽ സ്മരണകൾ. ഒരാളുടെ സങ്കടം മറ്റൊരാളുടെ സന്തോഷവും വേറെ ഒരാളുടെ അഹങ്കാരാവും ആകാം.

ധ്വനി .

 പ്രേംനസീർ  എന്ന അതുല്യമനുഷ്യന്റെ അവസാന ചിത്രം ഇറങ്ങിയിട്ടും 25 വർഷം. ഒരു പക്ഷെ ഒരു മകനും ലഭിക്കാത്ത ഒരു സർപ്രൈസ് കിട്ടിയിട്ടും 25 വർഷം കഴിഞ്ഞു. ആ മകൻ ആണ് ഞാൻ 

പ്രേം നസീർ  എനിക്ക് അന്ന് "പ്രശ്നം ഗുരുതര"ത്തിലെ പാവം ആളും; "ഇരട്ടിമധുര"ത്തിലെ പാവംഅച്ഛനും  മാത്രമായിരുന്നു. അതിലപ്പുറമൊന്നും അദ്ദേഹത്തിലെ കലാകാരനെ അന്ന്  എനിക്കറിയില്ല. 

എന്റെ സ്മരണ "ധ്വനി" എന്ന സിനിമയിൽ ആണ്. തൃശൂർ രാംദാസ് തിയേറ്ററിൽ പോയി ആ സിനിമ എന്റെ ഉപ്പ കാണിച്ചു തന്നപ്പോ ഞാൻ പുതിയ ഒരു സ്ഥലം കണ്ട സന്തോഷത്തിൽ ആയിരുന്നു. എന്റെ വീട്ടില് ഇടയ്ക്ക്  വന്നു ഞങ്ങൾ ഇളയവരെ കളിപ്പിച്ചു താമസിച്ചിരുന്ന മൂത്ത കസിൻസ്  മുനീർകാക്കയുടെയും  സാബിതാത്തയുടെയും നാട് എന്നതിൽ  കവിഞ്ഞു  ഒരു പ്രത്യേകതയും അന്ന് എനിക്ക് തൃശ്ശൂരിനുള്ളതായി അറിയില്ല. 

ദുബൈയിൽ നിന്നും നാട്ടില എത്തി കേവലം നാല്   വര്ഷം പോലും ആയിരുന്നില്ല അന്ന് 11 വയസുള്ള എനിക്ക്. ശരാശരി  NRI കുട്ടികളുടെ എല്ലാ കുറവുകളും അന്ന് എനിക്ക് ഉണ്ടായിരുന്നു.

അങ്ങനെ ആ സിനിമ  കണ്ടു തുടങ്ങി. സ്ക്രീനിൽ " നിർമാണം അംജദ് അലി" എന്ന് കണ്ടപ്പോൾ ഞാൻ കൗതുകത്തോടെ എന്റെ ഉപ്പനോട് പറഞ്ഞു " ഹായ്; അയാൾക്കും എനിക്കും ഒരേ പേര്". 

"അത് നീ തന്നെയാടാ "; എന്റെ ഉപ്പ ഒരു കള്ളചിരിയോടെ എന്നോട് പറഞ്ഞു. ഞാൻ ഞെട്ടി. ഉപ്പാന്റെ മുഖത്ത് ഒരു ജേതാവിന്റെ ഭാവം ഉണ്ടായിരുന്നു. അപൂർവമായി മാത്രമേ ഉപ്പാന്റെ മുഖത്ത് ഞാൻ കണ്ടിട്ടുള്ളു,. അത് കൊണ്ട് തന്നെ ആ വാക്ക് വിശ്വസിക്കാതിരിക്കാൻ എനിക്ക് തോന്നിയില്ല.  നിർമാണം  എന്ന വാക്കിന്റെ അർത്ഥം പോലും എനിക്കറിയില്ല. എങ്കിലും പടം വിട്ടപ്പോൾ നെഞ്ചും വിരിച്ചു നടന്നു ഞാൻ. 

എത്ര പേർക്ക് ഈ സന്തോഷം ഉണ്ടായിട്ടുണ്ടാകും എന്ന എനിക്ക്  അറിയില്ല. ഒരു നാൾ തന്റെ പേര്  സ്ക്രീനിൽ   വരുന്നത് സ്വപ്നം കണ്ടു ഇന്നും ഒരു പാട് പേർ ജീവിക്കുന്നുണ്ട് . അന്ന് എന്റെ ഉപ്പ എനിക്ക് തന്നത് അത്രയും വലിയ ഒരു സർപ്രൈസ് ആയിരുന്നു.

അന്ന് മുസ്ലിം സമുദായത്തിനിടയിലെ സാധാരണക്കാരന്റെ കാഴ്ചപാടിൽ "ബ്ലാസ്ഫെമി" ആയിരുന്നു സിനിമ. അപ്പോഴാണ് ഒരു ഉൾനാട്ടിൽ ജനിച്ച എന്റെ ഉപ്പ സിനിമ നിർമാണം ചെയ്യുന്നത്. കേരളമെമ്പാടും ഒരു വിതരണശൃംഖല കെട്ടിപടുക്കുന്നത്. വീട്ടിലെ ഫോണ്‍ 2 ഡിജിറ്റ് മാത്രമായിരുന്ന കാലത്ത്; 1 മണിക്കൂർ കഴിഞ്ഞു ലൈറ്റ്നിങ്ങ് കാൾ കണക്റ്റ് ആകുന്ന കാലത്ത്; റോഡിൻറെ പര്യായം അംബാസഡർ ആയിരുന്ന കാലത്ത്; യാതൊരു മുൻപരിചയവും ഇല്ലാത്ത മേഖലയിൽ, ഒരു ഉൾഗ്രാമത്തിൽ നിന്നുമൊരാൾ  ഇത്തരം ഒരു സംരംഭം തുടങ്ങിയതിനെ ചെറുതായി കാണാൻ എനിക്കാകില്ല.(വെറുതെ ഒന്നുമല്ല മൂപർ മന്ത്രി ആയത്. കഴിവുണ്ടായിട്ടു തന്നെയാ)
     
ഇതിനൊരു സ്മരണിക എന്ന നിലയിൽ "ധ്വനി" എന്ന സിനിമയുടെ ഒരു റീമേയ്ക്ക് ചെയ്താലോ എന്ന ഒരു ആശയം ഞാൻ ആലോചിച്ചിരുന്നു. ടെലിഫിലിം ആയിരുന്നു മനസ്സിൽ. ഏഷ്യാനെറ്റ്‌ റേഡിയോയിൽ ഉണ്ടായിരുന്ന മൌരിൻ റിയാസ് എന്റെ കസിനാണ്. ഒരു സ്ലോട്ട് ഒപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോ; ഡേയ്ലികളുടെ കാലത്ത് അത് പാട് ആണെങ്കിലും; ക്ലയന്റ് ഉണ്ടെങ്കിൽ ചാനൽ എടുക്കാതിരിക്കില്ല എന്നാ ധൈര്യം തന്നു. എന്റെ ഒപ്പം പഠിച്ച രഞ്ജിത്ത് ശങ്കറെ ചാറ്റിനു  കിട്ടി. അവനപ്പോ സിനിമ മൂത്ത് ജോലി വിട്ട സമയം. അവനും പ്രൊജക്റ്റ്‌ മുന്നോട്ട് കൊണ്ട് പോകാൻ ഒരു താല്പര്യം ഉണ്ടായിരുന്നു. പക്ഷെ എല്ലാതും ഒന്ന് തുടങ്ങാൻ ഏറ്റവും വലിയ ഒരാൾ തീരുമാനിക്കണമല്ലോ . പടച്ചോൻ. മൂപർ സമ്മതിച്ചില്ല. മൌറി;അംബുവിനെ പ്രസവിക്കാനും പോയി; രഞ്ജിത്ത്"പുണ്യാളൻ  അഗർബതി"യിൽ അസിസ്റ്റന്റ്‌ ആകാനും. ഞാൻ ആണേ പ്രവാസിയുടെ ന്യായീകരണങ്ങൾ കണ്ടെത്തി ഐഡിയ  പെട്ടിയിലും വെച്ചു.

എന്നാലുംആഗ്രഹിക്കുന്നുണ്ട്.

 ആരെങ്കിലും ധ്വനിക്കൊരു റീമേയ്ക്ക് ചെയ്യുന്നത് കാണാൻ.

 അന്ന് നസീർ സാറും ജയഭാരതി ചേച്ചിയും ചെയ്ത ജോഡി ഇന്ന്അദ്ദേഹത്തെ മിമിക് ചെയ്തു ജീവിതം തുടങ്ങിയ  ജയറാം സാറും ശോഭന/പാർവതി ചേച്ചിമാരിൽ ആരെങ്കിലും ചെയ്തു കാണാൻ.

കെപി  ഉമ്മർ സര് ചെയ്ത മന്ത്രിവേഷം ഇന്ന്അതിലെ മകന്റെ റോൾ ചെയ്ത  സുരേഷ്ഗോപി സർ ചെയ്യാൻ.

"വെട്ടുകുഴി";(തിലകൻ സാറുടെ പേര്,അന്ന് ആ കാരക്ടരുടെ പേര് ആയെ അറിയുമായിരുന്നുള്ളൂ);ആര് ചെയ്യും എന്നതിന് ഒരു വ്യക്തമായ ഉത്തരം എനിക്കില്ല. ഒരു പക്ഷെ ഇന്ദ്രജിത്ത്?

ആ സിനിമയിൽ അഭിനയിച്ച ഇന്ന് ഇല്ലാത്ത ഇത്ര പേരുടെ പേരെ എനിക്ക് ഓര്മ വരുന്നുള്ളൂ. പിന്നെ യൂസഫലി കേച്ചേരി-നൌഷാദ്‌ എന്ന ഇമ്പോസ്സിബ്ൾ ജോഡിയുടെ 6 പാട്ടുകളും 


ഇത് സംഭവിക്കാതിരിക്കില്ല എന്ന് മനസ്സ് പറയുന്നു 


വാൽകഷ്ണം : ആകെ ഒരു സീൻ മാത്രമാണ് ഓര്മ.
 വെട്ടുകുഴി,ജഗതിയും ഇന്നസന്റും നിൽക്കുന്നിടത്ത് വന്നിട്ട് പറഞ്ഞിട്ട് പോകും അയാളും ജഡ്ജിയും ഒരു മിച്ചു പഠിച്ചതാണ് എന്ന്. അപ്പൊ ഇന്നസൻറ് ജഗതിയോട് ചോദിക്കും ഈ വെട്ടുകുഴി കുറെ പഠിച്ചതാണല്ലേ? കണ്ട തോന്നില്ല. 
അപ്പൊ ജഗതിയുടെ മറുപടി ഒപ്പം പഠിച്ചിട്ടുണ്ടെങ്കിൽ അത് ഒന്നാം ക്ലാസിൽ മാത്രം ആയിരിക്കും. അതിനപ്പുറം എന്തായാലും ഉണ്ടാകില്ല. 

Sunday, January 5, 2014

Its 2014; isnt it?

ഒരു പുതുവർഷം
ഒരു പുതുസത്യം ചെയ്യൽ
അധികമൊന്നും സമയമാകും മുന്നേ അത് തെറ്റിക്കൽ

ഇപ്പൊ അത് തെറ്റിക്കുന്നതിൽ പോലും ഒരു പുതുമ ഇല്ല

പക്ഷെ ഇത്തവണ ഒരു തീരുമാനം എടുക്കാൻ തന്നെ തീരുമാനിച്ചു,

ഈ വർഷം ഞാൻ പരീക്ഷണങ്ങൾക്ക് നീക്കി വെക്കാൻ പോകുന്നു

ഓരോ മാസത്തിന്റെയും അവസാനത്തിൽ കണക്കു നോക്കുമ്പോഴും എന്തെങ്കിലും ഒന്ന് ഞാൻ പുതിയത് ചെയ്തിരിക്കും

ഈ വർഷം തുടങ്ങിയതെ ഒരു പുതുരാജ്യത്താണ്. തായ്‌വാൻ. സംഗതി ടൂർ ആയിരുന്നില്ല. ഔദ്യോഗികം ആയിരുന്നു. എങ്കിലും ഈ തീരുമാനം തായ്‌വാൻ തന്നതാണ്. ഭൂമികുലുക്കം സ്ഥിരമായ ഒരു നാട്ടിൽ അന്നേ വരെ ആരും ലോകത്ത് കണ്ടിട്ടില്ലാത്ത ഉയരത്തിൽ; 101 നിലയിൽ; അവരുണ്ടാക്കി. ഇന്നത്‌ നാലാം സ്ഥാനത്താകാം. എങ്കിലും അത് നിലവ്ൽ വന്നു 6 കൊല്ലം അത് തന്നെ ആയിരുന്നു ഒന്നാമൻ. അതും ഭൂമികുലുക്കത്തിൽ വീഴാതിരിക്കാൻ ഉള്ള സംവിധാനം സഹിതം

സ്റ്റീവ് ജോബ്സ് ഒരിക്കൽ പറഞ്ഞു ; ഇതെന്റെ അവസാനദിനം ആണെങ്കിൽ ഇന്ന് ഉദ്ദേശിച്ച കാര്യമാണോ ഞാൻ ചെയ്യുക? ഇതിനുത്തരം അല്ല എന്ന് ഉത്തരം ആവര്ത്തിച്ചു കിട്ടുമ്പോൾ; എന്തെങ്കിലും പുതുത് ചെയ്യാൻ ആയി.

അതാണ്‌ ഈ തീരുമാനത്തിനും ആധാരം  

Wednesday, December 11, 2013

AAP: A continuation or the beginning?

http://timesofmalabar.blogspot.ae/2011_05_01_archive.html

ആദ്യം തന്നെ ഒരു ലിങ്ക് വെച്ചത് ഞാൻ പറയാൻ പോകുന്ന കാര്യങ്ങളിലേക്ക് ഒരു നല്ല ആമുഖം ആയതു കൊണ്ടാണ്. അന്നും കുറെ കമന്റുകൾ അവ  ശരി വെച്ചും എതിർത്തും  എനിക്ക് കിട്ടിയിരുന്നു.

ഇത് തന്നെ ആണ് ഈ ഇലക്ഷനിൽ ഡൽഹിയിൽ കണ്ടതും. അഭ്യസ്തവിദ്യർ കൂടുതൽ ഉണ്ടാകുമ്പോൾ; അപ്പോഴുള്ള വ്യവസ്ഥിതിക്ക് ഒരു എതിരഭിപ്രായം എല്ലാ കാലത്തും എല്ലാ സമൂഹത്തിലും ഉണ്ടാകാറുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം ആണെങ്കിലും; കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ്; വിമോചനസമരം; നക്സൽ കാലഘട്ടം ഒക്കെ അതിനു ദൃഷ്ടാന്തരങ്ങൾ തന്നെ. അത് തന്നെ ആണ് ആം ആദ്മി പാർട്ടിയും അതിന്റെ പ്രകടനവും മുന്നോട്ട് വെക്കുന്നതും


ഈ റിസൾട്ട്‌ ഉണ്ടാക്കുന്ന ഉടൻ പ്രതിഫലനം ഒരു പാട് യുവാക്കൾ; സ്ഥിരം വരുമാനക്കാർ; ഫേയ്സ് ബുക്ക് / ബ്ലോഗ്‌ ലോകത്തിനും പുറത്ത് രാഷ്ട്രീയ പ്രവർത്തനം  ആരംഭിക്കും. ഈജിപ്തിലെ ജാസ്മിൻ വിപ്ലവം പോലെ ശക്തി പ്രാപിച്ചെന്നും വരും. "ഡിസംബറിന്റെ പെണ്‍കുട്ടി"ക്ക് ഒരു വയസ്സ് തികയും  മുന്നേ ഇന്ന് ഡൽഹിയിൽ ഉണ്ടായ ഇലക്ഷൻ ഫലം അത് തന്നെ ആണ് സൂചിപ്പിക്കുന്നത്. പക്ഷെ എന്ത് ആണ് ഇത് വരുത്താൻ പോകുന്ന കാതലായ വ്യത്യാസം?


ആം ആദ്മി പാർട്ടി ആകെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം സുതാര്യത മാത്രമാണ്. പിന്നെ ഇലക്ഷൻ രണ്ടരവർഷം കൂടുമ്പോൾ നടത്തേണ്ട ഒന്ന് ആക്കി മാറ്റും എന്നും. ജന്പാൽ ബിൽ തത്വത്തിൽ പുതുത് ആണെങ്കിലും വിജിലൻസ് വകുപ്പ് ഇന്ന് എന്ത് കൊണ്ട് പരാജയം അഥവാ അപര്യാപ്തം എന്ന് തോന്നുന്നോ; ആ കാരണം നാളെ ലോക്പാൽ ഓംമ്പുട്സ്മാനും സംഭവിക്കാം. കാലതാമസം കാരണം ഒരു പ്രതിയെ കുറിച്ച് അന്വേഷിക്കണ്ട എന്ന തീരുമാനം എടുത്ത നാട് ആണ് നമ്മുടെ അഭ്യസ്തവിദ്യരുടെ സ്വന്തം കേരളം. ഈ സാഹചര്യത്തിൽ ആം ആദ്മി പാർട്ടിയുടെ നയങ്ങൾക്ക് ആഴമുണ്ട് എന്ന് നിരീക്ഷിക്കാൻ ആകില്ല.

അഴിമതിയെ അംഗീകരിക്കുക അല്ല; പക്ഷെ അതില്ലാതെ ആക്കുക അസംഭവ്യം ആണ്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ വളരുന്ന അഴിമതിയെ ബ്രിട്ടീഷ്‌ പാർലമെന്റ് പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ചർച്ച ചെയ്തതാണ്. കുടുംബതാല്പര്യത്തിനു മുകളില രാജ്യതാല്പര്യം ഉണ്ടാകുന്ന നാൾ വരെ അഴിമതി ഇല്ലായ്മ ചെയ്യുക ഒരു മോഹന സുന്ദര സ്വപ്നം മാത്രം ആയിരിക്കും. ഇന്ത്യയുടെ ചില പ്രത്യേകസാഹചര്യങ്ങളെ ചൂണ്ടികാണിച്ചു നാരായണമൂർത്തി എഴുതിയ പുസ്തകത്തിൽ ഈ വിഷയത്തെ കുറിച്ച് ആഴത്തിൽ വിവരിച്ചിട്ടുണ്ട്.

ഇന്നുള്ള പാർട്ടികളുടെ രീതിയിൽ ജനങ്ങൾക്ക്‌ താല്പര്യമില്ല എന്ന് എന്റെ നിരീക്ഷണം ഇന്ന് ഡൽഹിയിലെ ആപ് അടിവരയിട്ടു ഉറപ്പിച്ചു. പക്ഷെ ഒരു ബദൽ ഉണ്ടാക്കി എടുക്കാൻ ഇനിയും ഏറെ ദൂരമുണ്ട്.

ഇനി ഉണ്ടാകാൻ പോകുന്ന കാര്യം; ഒരു പുതിയ വോട്ട് ബാങ്ക് നിർവച്ചിക്കപ്പെട്ടു എന്ന് സത്യമാണ്. നികുതിദായകന്റെ ഒരു വോട്ട് ബാങ്ക്. ഇതിനു മതത്തിന്റെയോ; ജാതിയുടേയോ മുഴകൾ ഇല്ല എന്നുള്ളത് ഒഴിച്ചാൽ ഇതും അവസാനം ഒരു പുതിയ സമ്മർദ്ദശക്തിയായി തീരുമെന്ന്  മാത്രമായിരിക്കും.

അവരുടെ ഉദ്ദേശശുദ്ധിയിൽ എനിക്ക് സംശയമേതുമില്ല. പക്ഷെ സമൂഹത്തിൽ തന്നെക്കാൾ താഴെ ഉള്ളവരുടെ ഉന്നമനത്തിനു വേണ്ടി ചിന്തിക്കുമ്പോൾ; അടിസ്ഥാനസൗകര്യങ്ങൾക്ക് പണം നീക്കിവെക്കുമ്പോൾ; അർപ്പിതമായ ഉത്തരവാദിത്തത്തിന്റെ ആഴം നേരിട്ട് അറിയുമ്പോൾ; പല നിയത്രണങ്ങളും കൊണ്ട് വരേണ്ടി വരും. അതാകും അഴിമതിക്കാരന്റെ അടുത്ത  അവസരം.

ഡൽഹിയിലെ ആപും മാവോയിസ്റ്റുകളും ചൂണ്ടികാണിക്കുന്നത് ഒരേ രാഷ്ട്രീയമാണ്. ഒന്ന് പല തവണ ശ്രമിച്ചു ലോകത്ത് പരാജയപെട്ട വിപ്ലവം. ഇന്ന് ചൈന പോലും അഴിമതിയുടെ ഭാരം പേറുന്ന ഒരു രാജ്യമാണ്. ഇന്ന് ഒരു പാട് സ്വകാര്യവൽകരണം അവർ ചെയ്തു കഴിഞ്ഞു.അപ്പോൾ ആ മാവോയുടെ ആശയങ്ങൾക്ക് എത്ര കാലത്തെ ആയൂസ് മാത്രമേ ഉണ്ടാകൂ എന്ന് ഊഹിക്കാമല്ലോ.


മറ്റെതാകട്ടെ; എന്ത് ചെയ്യണം എന്ന് വ്യക്തമായി ധാരണ ഇല്ലാത്ത ഒരു "ഉത്സാഹകമ്മിറ്റിയും". ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം നിലനിർത്തി  ഒരു നൂതന സാമ്പത്തിക നയം വാർത്തെടുക്കാൻ  അവര്ക്കാകുമോ? കണ്ടറിയാം. ഒന്നുകിൽ നെഹ്രുവിന്റെ ലൈസൻസ് രാജിലേക്ക് ഒരു തിരിച്ചുപോക്ക്. അല്ലെങ്കിൽ തികഞ്ഞ സുതാര്യത അനിവാര്യമാക്കിയേക്കാവുന്ന  തികഞ്ഞ സ്വകാര്യവല്കരണവും. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടനുഭവിക്കുന്നവർ ആണ് നമ്മൾ മലയാളികൾ. സംസ്ഥാനത്തിന്റെ 40% ഫണ്ടും ഇന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടത്തുന്നു. അത്തരം രണ്ടു സ്ഥാപനങ്ങളുടെ വ്യത്യസ്തനിലപാടുകൾ കാരണം സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ പലതും ഇത് കാരണം നമുക്ക് മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. ഇത് തന്നെ ആയിരിക്കും ആപ് മുന്നോട്ട് വെക്കുന്ന സുതാര്യത വരുത്തുക.


ഞാൻ ഭയക്കുന്നത്; ഈ പ്രധാന പാര്ട്ടികളുടെ സ്വാധീനം കുറഞ്ഞാൽ പ്രാദേശികതാല്പര്യങ്ങൾക്ക് ഊന്നൽ  നല്കുന്ന സർക്കാറുകളുടെ ഒരു വേലിയേറ്റം ആയിരിക്കും. UP തളര്ന്നു നില്കുന്ന പോലെ ഇന്ത്യ മൊത്തം തളർന്നു  നിന്ന് പോകാൻ ഇത് ഇടയായേക്കാം. മൻമോഹൻസിംഗിന്റെ സാമ്പത്തികശാസ്ത്രമാണ് ഇന്ത്യയെ കുതിക്കുന്ന രീതിയിലേക്ക് മാറ്റിയത്. മാറി മാറി വന്ന സർക്കാറുകൾ ഇതിൽ നിന്നും വ്യതിചലിച്ചില്ല. അവസരവാദികൾ അത് ഉപയോഗിച്ച് എന്നത് നേര്. കൊഞ്ചിന് കിലോ 600 കടക്കുമ്പോൾ; ഉച്ചയാകും മുന്നേ കച്ചവടം മുഴുവൻ അവസാനിപ്പിക്കുന്ന വ്യപാരിക്കറിയാം ഇന്ന് ഇത് വാങ്ങാൻ ആളുണ്ട്. സാമ്പത്തികവളർച്ചയുടെ കൂടെ പിറപ്പ്‌ ആണ് വിലക്കയറ്റം

എന്നാൽ നമ്മൾ എല്ലാത്തിനും സംശയം വെച്ച് നീങ്ങിയാൽ; ഉണ്ടാവുക; ഇന്ന് ഈ ആപിനു ജയ് വിളിക്കുന്ന പ്രബുദ്ധരായ മദ്ധ്യവർഗം ഇന്ത്യ വിടാൻ കൂടുതൽ തയ്യാറാകും എന്നാണു. പ്രവാസിയാണ് ഞാനും. ഞാൻ ഉദ്ദേശിച്ചത് മറ്റു രാജ്യങ്ങളുടെ സിറ്റിസൻ ആയി അവർ മാറിയേക്കും.


ഇന്ത്യ എന്റെ രാജ്യമാണ്. ആഗ്രഹം അത് ലോകത്തിലെ ഒന്നാം നമ്പർ ആകണം എന്നും മാത്രം.  


  





 

Tuesday, July 9, 2013

ചൈന നല്കിയ സന്ദേശം

ഇത്തവണയും ചൈനയിലേക്ക് യാത്ര തിരിക്കുമ്പോൾ; മനസ്സില് ഉണ്ടായിരുന്ന ചൈന;
ലോകത്തിന്റെ ഉത്പാദനമേഘല മൊത്തത്തിൽ ഭരിക്കുന്ന; രാജ്യത്തിന്റെ സമ്പന്നത വിളിച്ചോതുന്ന വഴികളും ജീവിതരീതികളുമായിരുന്നു. കഴിഞ്ഞ വര്ഷം ഞാൻ കണ്ട ചൈന എനിക്ക് തന്ന ഓർമ്മകൾ അതായിരുന്നു. മണിക്കൂറിൽ  500 കിലോമീറ്റർ വേഗതയിൽ പറക്കുന്ന ട്രെയിനും തൊട്ടുതൊട്ടു കിടക്കുന്ന അംബരചുംബികളും; വിശാലമായ മീന്കെട്ടുകളും ഒക്കെ ആയിരുന്നു. ദോഷം പറയരുതല്ലോ; ഒരു സമരവും ഞാൻ കണ്ടിരുന്നു. ഫാക്ടറിയുടെ റിസപ്ഷനിൽ ഒരു 5 മിനുട്ട് മുദ്രാവാക്യം വിളി; അത് കഴിഞ്ഞു നേരെ പണിശാലയിലേക്ക്.

അന്ന് കരുതിയിരുന്നതാ നാട്ടിലെ നാല് ബുജി സഖാക്കൾക്ക് ഒരു വണ്‍വേ ടിക്കറ്റ്‌ എടുത്തു കൊടുത്താലോ എന്ന്. ഒന്നുകിൽ അവിടെ പോയി തല വെച്ച് ആത്മഹത്യ ചെയ്യും. അല്ലെങ്കിൽ ഇവിടെ വന്നു വികസനത്തിന്റെ ചൈന മോഡൽ കുട്ടിസഖാക്കളെ പഠിപ്പിച്ചോളും. പക്ഷെ ഇത്തവണ അത് ഞാൻ മാറ്റി

ഇനി ഒരിക്കലും നമ്മുടെ നാട്ടിലെ സഖാക്കൾ അവിടെ പോയി പഠിക്കല്ലേ എന്നാണ് ഇന്ന് പ്രാര്ത്ഥന,  അത്രയ്ക്ക് ഹൃദയഭേദകം ആയിരുന്നു ആ കാഴ്ച. വെള്ളിയാഴ്ച്ച പള്ളിയിൾ പോയപ്പോൾ കണ്ട ഒരു തെരുവ്; ചൈനീസ്‌ ഗവണ്മെന്റ് അവരുടെ ജനങ്ങളോട് കാണിക്കുന്ന അവഗണന അത്ര അധികമുണ്ടോ? എനിക്കിത് വിശ്വസിക്കാൻ കഴിഞ്ഞില്ല. യാചന; അത് ലോകത്ത് എല്ലായിടത്തുമുണ്ട്. ഒരു ഡോളറിന്റെ താഴെ ഒരു ദിവസവരുമാനമുള്ള ഒരു വലിയ ജനസാമാന്യം ഉള്ള നമ്മുടെ നാട്ടിൽ പോലും ഇന്നത്‌ ആരാധനാലയങ്ങളുടെ സമീപത്തേക്ക് മാറികഴിഞ്ഞു. ചൈനയിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ശരീരം വിറ്റും കുട്ടികളെ കാണിച്ചും യാചകർ നിന്നപ്പോൾ അതിലൊന്നും വലിയ പുതുമയോ; അസ്വഭാവികതയോ എനിക്ക് തോന്നിയിരുന്നില്ല. എളുപ്പത്തിൽ അധ്വാനിക്കാതെ കാശ് ഒപ്പിക്കാൻ കുറെ പേർ എല്ലാ നാട്ടിലുമുണ്ടാകും. എന്നാലിത്......

ഒരു വലിയ തെരുവിലൂടെ നടന്നു വേണം; ഈ പറഞ്ഞ പള്ളിയുടെ അടുത്തെത്താൻ. ഏതാണ്ട് നമ്മുടെ കോഴിക്കോട്ടെ മിട്ടായിതെരുവ്. ആ നീളം ഞാൻ നടന്നു പോയപ്പോൾ; ഒരാള്ക്കു പിറകില ഒരാളായി അച്ചടക്കത്തോടെ തൊട്ടുതൊട്ടു നില്കുന്ന ഒരു വലിയ നിര യാചകരെ  ഞാൻ കണ്ടു. അത് വെറുതേ ഒരു പിച്ചചട്ടിയോ; ഒരു കൈ നീട്ടിയോ ആയിരുന്നു എങ്കിൽ എനിക്ക് ഇത്രക്ക് വേദനിക്കേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ല. ഞാൻ പോയത് ടൂറിസ്റ്റുകൾ അധികം വരാത്ത ഒരു കാലത്തായിരുന്നു. എന്നിട്ടും; ആ പള്ളിയില വരുന്ന വിശ്വാസികളുടെ കരുണ തേടി ഒരു നീണ്ട നിര; അതും; 70% പ്രത്യേക അംഗശേഷിയുള്ളവരുടെത് കാണേണ്ടി വരുക എന്നത് എന്റെ കമ്മ്യുണിസ്റ്റു പാര്ട്ടിയെ കുറിച്ചുള്ള സങ്കല്പങ്ങളിൽ ഉണ്ടായിരുന്നില്ല. അതും പകുതിയിലേറെയും ഓരോ അപകടങ്ങളിൽ പെട്ടവർ.....

ഇതാണോ ആ പാർട്ടിയുടെ മാനവികത?
ഇതാണോ ഈ എല്ലാവരും ചൂണ്ടികാണിക്കുന്ന വികസന അജണ്ട?

ഇതാണോ വികസന അജണ്ട പൊക്കി പിടിക്കുന്നവരുടെ ബൈബിൾ?


എങ്കിൽ വേണ്ട; ഞാൻ ഇന്നേ ദൈവത്തിന്റെ സ്വന്തം നാട്ടിലാൻ.ഈ സുഖം ഒരിക്കലും നഷ്ടപെടരുതെ എന്ന പ്രാര്ത്ഥന മാത്രം ആയിരുന്നു തിരിച്ചുള്ള യാത്രയിൽ. ദോഷം പറയരുതല്ലോ. ദുബൈയിൽ തിരിച്ചെത്തിയ ഉടൻ ഞാൻ ആദ്യം ചെയ്തത് നാട്ടില അഡ്വാൻസ്‌ കൊടുത്ത വീടിനു ബാക്കിയുള്ള സംഖ്യ അടച്ചു തീര്ക്കാനുള്ള പണികൾ ആയിരുന്നു. 

Friday, March 15, 2013

Kerala's Pension Age:

ആഗ്രഹങ്ങൾ; സ്വപ്‌നങ്ങൾ; നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് വരുമ്പോഴാണ് നമ്മൾ അത് ദൈവത്തിന്റെ സംഭാവന ആയി കാണാർ. ആ ഒരു കാരണം കൊണ്ട് തന്നെ ഒരു പാട് ദൈവഭക്തി ഉള്ളവൻ  ആണ് ഞാൻ. അത് സ്വന്തം സ്വപ്‌നങ്ങൾ ആണെങ്കിലും മറ്റുള്ളവർക്ക് വേണ്ടി കണ്ടത് ആണെങ്കിലും ഒരു പാട് തവണ അത് സത്യമായി ഭവിചിട്ടുണ്ട്: അൽഹംദുല്ലില്ല

പക്ഷെ അവിടെയും പടച്ചവൻ ചില കാര്യങ്ങൾ ഒളിപ്പിച്ചുവെക്കും. "അങ്ങനെ ഓസിനു എല്ലാതും കൂടി വരവ് വെക്കണ്ട; കുറച്ചു നീ കൂടി കഷ്ടപെട്.   നിന്റെ പാതി നീ ചെയ്തേ തീരൂ." എന്നാലും വേണ്ടില്ല; കിട്ടിയതായി. ദാനം കിട്ടിയ പശുവല്ലേ? സന്തോഷം.

ഇത്രയും വലിയ നന്ദി എഴുതി തുടങ്ങിയത്; ഒരു എട്ടു കൊല്ലത്തോളമായി; ഞാൻ പെൻഷൻ പ്രായം 60 എന്ന സംഖ്യയിലേക്ക് മാറണം എന്നാശിക്കുന്നു. ഈ വര്ഷത്തെ ബജറ്റിൽ അത് മാണി സർ പ്രഖ്യാപിച്ചതോടെ ഞാൻ ധന്യൻ ആയി.

ദൈവം ഇപ്പോഴും കാലു മാറിയിട്ടില്ല.

എന്റെ പാതി ഞാൻ ചെയ്തു കഴിഞ്ഞിരുന്നില്ല. അറിയുന്ന രണ്ടു അധികാരികളോട് സൂചിപ്പിച്ചിരുന്നു എങ്കിലും; കണക്കുകൾ വെച്ച് വിസ്തരിച്ചു കൊടുക്കാൻ കഴിയാത്ത ചിലതുണ്ടല്ലോ. അതിൽ പെടുന്ന കാര്യമായത് കൊണ്ട് അവരെ വിശ്വസിപ്പിക്കാൻ എനിക്കായില്ല.

ഇക്കുറി മാണി സർ അത് നടപ്പിലാക്കിയപ്പോ മനസ്സിൽ എവിടെയൊക്കെയോ ലഡ്ഡു പൊട്ടി. പെൻഷൻ പ്രായത്തെ കുറിച്ച് ഞാൻ ഒരു കുറിപ്പ് മുന്നേ എഴുതിയിരുന്നു. അന്നും കേട്ടിരുന്നു; അപ്രായോഗികം എന്നും യുവജനസംഘടനകളെ പേടിച്ചു ഒരാളും ചെയ്യില്ല എന്നും ഉള്ള സംസാരം.

വരവിന്റെ സിംഹഭാഗം പെൻഷന് ചെലവാകുന്നു എന്നാ യാഥാർത്ഥ്യമാണോ ഞാൻ ഉദ്ദേശിച്ച സാമൂഹിക സ്ഥിതി മനസ്സിലാക്കിക്കാൻ സമാനമനസ്കരായ മുതിർന്ന  ഉദ്യോഗസ്ഥർക്ക് കഴിഞ്ഞതാണോ എനിക്കരിയില്ല. എന്തായാലും കാര്യം നടന്നു കിട്ടി.

പടച്ചവനു നന്ദി

എന്റെ കാഴ്ചപ്പാട് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ഒന്ന് വായിക്കുക
http://www.timesofmalabar.blogspot.ae/2012_10_01_archive.html


Saturday, March 9, 2013

Dedicated to all Women







സ്ത്രീ എന്ന് പറയുമ്പോള്‍ ശാരീരികരൂപം കൊണ്ടല്ല; മറിച്ചു സ്ത്രീകള്‍ വെറും ഒരു വാരിയെല്ല് മാത്രമല്ല എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ ലോക വനിതാദിനത്തില്‍ സമര്‍പ്പിക്കുന്നു എന്ന് ഒന്ന് വിശദീകരിച്ചു തുടങ്ങട്ടെ.








മൂന്നു മാസം മുന്നേ ഞാന്‍ ഡിസംബറിലെ പെണ്‍കുട്ടി എന്ന ഒരു കാഴ്ചപാട് വിവരിച്ചപ്പോള്‍ ഒരു പാട് ആക്ഷേപങ്ങള്‍ കേട്ടിരുന്നു. എന്റെ ഭാര്യയുടെ ദുര്‍വിധി ഓര്‍ത്തുള്ള സഹതാപങ്ങള്‍ ഉള്‍പടെ അപ്രതീക്ഷിതമായ പല നിരൂപണങ്ങളും എനിക്ക് കേള്‍കേണ്ടി വന്നു. ഞാന്‍ ഉദ്ദേശിച്ച പോലെ എനിക്ക് വിവരിക്കാന്‍ കഴിയാതിരുന്നത് കൊണ്ടാകാം ഈ ആക്ഷേപങ്ങള്‍ എന്നെനിക്കു അന്നേ തൊന്നിയിരുന്നു. ആ തോന്നല്‍ ശരിയായിരുന്നു എന്നാണു അതിനു ശേഷം ഉണ്ടായ പല സാമൂഹികാവസ്ഥയെ കുറിച്ചുള്ള മീഡിയ ചര്‍ച്ചകള്‍ ചൂണ്ടി കാണിക്കുന്നതും.

ഡോക്ടര്‍ രജത്കുമാറിന്റെ പ്രസംഗം മുഴുവന്‍ കേട്ടിരുന്ന ഒരാള്‍ക്കും അത് അത്ര തീര്‍ത്തും സ്ത്രീവിരുദ്ധം ആണ് എന്ന് പറയാനാകില്ല. നഷ്ടപെട്ടുകൊണ്ടിരിക്കുന്ന മൂല്യബോധം കൊണ്ട് പതിയിരിക്കുന്ന അപകടങ്ങള്‍ വിവരിച്ചപ്പോള്‍ ആ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് സായാഹ്നം കൊഴുപ്പിക്കാന്‍ ഏഷ്യാനെറ്റ്‌ കാണിച്ച ഉത്സാഹം അല്പം നിരുത്തരവാദപരം ആയിപ്പോയി. എന്നാല്‍ സാമൂഹികപ്രതിബദ്ധത കാണിക്കേണ്ട രാഷ്ട്രീയക്കാര്‍ എത്രയോ തരംതാണ കമന്റുകള്‍ പാസ്സാക്കുമ്പോള്‍ നിസ്സംഗരായി നില്‍ക്കുന്ന പൊതുജനം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പഠിക്കാന്‍ കാണിച്ച ഉല്‍സാഹം ശ്ലാഘനീയം തന്നെ.

സ്ത്രീകളോടുള്ള പരാക്രമണത്തിനു യാതൊരു കുറവും വരാത്ത ഒരവസ്ഥ തുടരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പടരുന്ന നിരൂപണങ്ങളും അഭിപ്രായങ്ങളും നോക്കി കാണുമ്പോള്‍ ഞാന്‍ മുന്നേ എഴുതിയ കാതലായ വിഷയം പ്രസക്തമാണെന്നു പറയാതെ വയ്യ.

മിക്ക അഭിപ്രായങ്ങളും പറയുന്നത് സ്ത്രീകള്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് തന്നെ ആണ്. ഒരു പാവം മൂന്നു വയസ്സുകാരിയെ പോലും വെറുതേ വിടാതെ ചിലര്‍ നടക്കുമ്പോള്‍; ഈ പ്രശ്നങ്ങളുടെ ഒക്കെ കാരണം  സ്ത്രീകളുടെ കൈയ്യിലിരുപ്പ്‌ കൊണ്ടാണ് എന്ന് പറയാന്‍ നാണമില്ലാത്തവര്‍ക്കും എങ്ങനെ ഈ സമൂഹത്തില്‍ തുടരാന്‍  കഴിയുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? പൊതുജനത്തിന്റെ നിസ്സംഗഭാവത്തിന്റെ കാരണം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

അതായിരുന്നു ഞാന്‍ അന്ന് ശ്രമിച്ചത്. വിശദമാക്കാന്‍ പരാജയപ്പെട്ടതും.
എങ്കിലും ഞാന്‍ ഒന്ന് ആവര്‍ത്തിക്കട്ടെ;
 വിവാഹനിയമം ഏക സിവില്‍ കോഡ് ആക്കി, ശരിയത്ത് നിയമം നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ജീവിത രീതിക്ക് മാറ്റം വരുമ്പോള്‍; അവ പരിഷ്കരിക്കാം എന്നും., (കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് നോക്കുക http://www.timesofmalabar.blogspot.ae/2012_12_01_archive.html )


സ്ത്രീകളെ ഒരു രണ്ടാം തരം മനുഷ്യനായെ(ഹ്യുമന്‍ ബീയിംഗ്) അവര്‍ പോലും കാണുന്നുള്ളൂ. ആദാമിന്റെ വാരിയെല്ല്. അത്ര മാത്രം. ആണുങ്ങളുടെ കീഴെ ആണ് അവര്‍ തന്നെ സ്വയം പ്രതിഷ്ടിക്കുന്നത്. എന്ത് കൊണ്ടാണ്  ഇങ്ങനെ ഒരു സ്ഥിതിവിശേഷം? സ്ത്രീശാക്തീകരണത്തിനു അവരര്‍ഹിക്കുന്ന നയവ്യത്യാസങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന ആളുകള്‍ ഇത് കൂടി ഒന്ന് കാണണം.

ഒരു സമൂഹത്തില്‍ ആളുകള്‍ ബഹുമാനം നേടണമെങ്കില്‍ മൂന്ന് രീതിയിലെ അതിനു കഴിയൂ. വിദ്യാഭ്യാസം; അധികാരം; പിന്നെ സാമ്പത്തികവും. നിരന്തരമായ വിദ്യഭ്യാസപരിശ്രമങ്ങളിലൂടെ ഒരു പരിധി വരെ അതിനു സാധിച്ചു. അധികാരവികേന്ദ്രീകരണത്തിന്റെ കൂടെ 51% സ്ത്രീസംവരണത്തിന്റെ സഹായത്തോടെ അധികാരവും സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. ഇനി ഉള്ളത് സാമ്പത്തികമാണ്. പക്ഷെ ഈ ശ്രമങ്ങള്‍ ഫലവത്തായിട്ടുണ്ടോ?

വിവാഹത്തിനു വെച്ച ഏറ്റവും ചെറിയ പ്രായമാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം സ്കൂളിനപ്പുറത്തേക്ക് വളര്‍ത്തിയത് എന്നാണ് എന്റെ നിരീക്ഷണം. വിവാഹാനന്തരപഠനവും ജോലിയും ഇന്നും സ്ത്രീകള്‍ അവസാനിപ്പിക്കുന്നതിന് പക്ഷെ അവര്‍ തയ്യാറായിട്ടില്ല. ഇതിനു കാരണമായി എനിക്ക് തോന്നുന്നത് നേരത്തെ പറഞ്ഞ അപകര്‍ഷതാബോധമാകണം എന്നാണ്.

51% അധികാരങ്ങള്‍ പക്ഷെ ഫലവത്തായി വരുമോ എന്ന് കണ്ടറിയണം. അവരില്‍ ബഹുപൂരിപക്ഷവും ഭാര്യയെ വെച്ച് ഭര്‍ത്താവ്  ഭരിക്കല്‍ ആയിരിക്കും എന്ന് ഊഹിക്കാവുന്നതേ  ഉള്ളൂ . അപകര്‍ഷതാബോധം അത്ര പെട്ടെന്ന് മാറില്ലല്ലോ.

പിന്നെ ഉള്ള വഴിയാണ് സാമ്പത്തികസ്വാതന്ത്ര്യം. അതിനായിരുന്നു ഞാന്‍ ശ്രദ്ധ വെച്ചതും. എല്ലാവരും എന്നാല്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ അവഗണിച്ചതും.

സ്ത്രീകള്‍ക്കുള്ള അപകര്‍ഷതബോധത്തിന്റെ ഒരു കാരണം അഭിസാരികമാര്‍ എന്ന ഒരു തൊഴിലാളിവര്‍ഗ്ഗത്തിന് സര്‍ക്കാര്‍ സമ്മതം നല്‌കിയതാണ്. ലോകത്ത് ഏറ്റവും ഉയര്‍ന്ന ബലാല്‍സംഘം നടക്കുന്നത് ആ തൊഴില്‍ നിയമനുസൃതമാക്കിയ നാടുകളില്‍ ആണ് എന്ന് കണക്കുകള്‍  സൂചിപ്പിക്കുന്നു. കാരണം; അതോടെ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവും ബഹുമാനവും ആ സമൂഹം നല്‌കില്ല. ഒറ്റക് നില്‍ക്കുന്ന സ്ത്രീകളെ ആ ഒരു കണ്ണിലൂടെ ആണ് സമൂഹം കാണുക എന്നത് ഇന്ത്യാവിഷന്റെ അന്വേഷണത്തില്‍ നമ്മള്‍ കണ്ടതുമാണ്. വെറുമൊരു  മംസപിണ്ടമല്ല സ്ത്രീ എന്ന് സ്ത്രീകള്‍ തന്നെ  ചിന്തിക്കണമെങ്കില്‍ ആ തൊഴില്‍ ചെയ്യുന്നവര്‍ ഇല്ലാതായെ തീരൂ.

അഭിസാരികമാരുടെ തണല്‍ തേടി പോകുന്നവരില്‍ നല്ലൊരു  പങ്ക് ഭാര്യമാരില്‍ ലൈംഗികസംതൃപ്തി നേടാത്തവരാണ്. ഇതിനാണ് ഞാന്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ എന്ന ഒരു നിര്‍ദേശം മുന്നോട്ടു വെച്ചത്. അല്ലാതെ വെറും ബലാല്‍ സംഘത്തിനുള്ള  മരുമരുന്നായല്ല.

പക്ഷെ ഈ ഒന്നിലധികം ഭാര്യമാര്‍ എന്ന ആശയത്തിനും ഒരു നിയന്ത്രണം വേണം.  അതാണ്‌ വിവാഹരജിസ്റ്ററില്‍ ചേര്‍ക്കേണ്ട നിര്‍ബന്ധിതപുരുഷധനം. ഇത് രണ്ടും വരുന്നതോടെ ഒരു പാട് സമ്പത്ത് സ്ത്രീകളിലേക്ക് കൈമാറ്റപ്പെടും. മാത്രവുമല്ല; കുറെ സ്ത്രീകള്‍ സ്വന്തം സാമ്പത്തികനിലയില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന ആളുകളുമായി വിവാഹത്തില്‍ ഏര്‍പെടാന്‍ സാധ്യതയുമുണ്ട്. വിശിഷ്യ രണ്ടാം വിവാഹങ്ങളിലൂടെ. സ്ഥിരം വരുമാനം ഉള്ള സ്വത്തുകള്‍  സ്ത്രീകള്‍ ആവശ്യപെടാന്‍ തുടങ്ങിയാല്‍; അവര്‍ക്ക് സാമ്പത്തികമായി വളരാന്‍ സാധിക്കും. അപകര്‍ഷതബോധത്തിനു ബദല്‍ ഉറച്ച ആത്മവിശ്വാസം വളര്‍ത്താന്‍ ഇത് ഏറെ സഹായകമാകും. അപ്പോഴാണ്‌; പുരുഷന്മാര്‍ സ്ത്രീകളെ മംസപിണ്ടങ്ങള്‍ മാത്രമായി കാണാതിരിക്കുക.

മാനുകളെയും മുള്ളനെയും മുയലിനെയും  വേട്ടയാടാന്‍ നായാട്ട് ഇഷ്ടമുള്ള കിരാതന്മാര്‍ക്ക് ഒരു ഹരം ആണ് . എന്നാല്‍ പുലികളേയും ആനകളേയും ആരും വെറുതേ ഒരു ഹോബി എന്ന നിലയില്‍ വേട്ടയാടാന്‍ മെനക്കെടാറില്ല. ആത്മരക്ഷാര്‍ത്ഥം മാത്രം ആയിരിക്കും; അല്ലെങ്കില്‍ മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാകും. സ്ത്രീകള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ ഇതേ പോലെ വെറും മംസപിണ്ടത്തിനപ്പുറം ഒരു സ്ഥാനം സ്ത്രീകള്‍ തന്നെ നല്കാതിരിക്കുമ്പോള്‍; ഇതേ നില തന്നെ തുടരുകയുള്ളൂ.
              

ഇന്ന് സ്ത്രീകള്‍ക്ക് സാമ്പത്തികസുരക്ഷ ലഭിക്കുന്നത് വിവാഹമോചനത്തോടെ മാത്രമേയുള്ളൂ. സ്വന്തം പിതാവിനെ പേരില്‍ നിന്നും വെട്ടിമാറ്റി പകരം എഴുതിയ ആളെ ജീവിതത്തില്‍ നിന്നും മായ്ച്ചു കളയെണ്ടുന്ന അവസ്ഥയില്‍.  ഒരല്പം പോലും ആത്മാഭിമാനമോ  മാനസികകെട്ടുറപ്പോ  ഇല്ലാത്ത ആ അവസരത്തില്‍ അല്ല ഒരു സ്ത്രീക്ക് സാമ്പത്തികസുരക്ഷ എന്ന പിച്ച നല്‍കേണ്ടത്. ഒരു പുതുജീവിതം തുടങ്ങുമ്പോഴാണ്.

അത് കൊണ്ടാണ് ഞാന്‍ ആ കാഴ്ചപാട് അന്നെഴുതിയത്. ഇന്ന് ആവര്‍ത്തിക്കുന്നത്. സ്ത്രീസംരക്ഷണത്തിന് വേണ്ടി ചിന്തിക്കുന്നവര്‍; പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെങ്കില്‍; ഒരു ചിന്ത ഇതിനു നല്‌കുക. അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഇത് ഫോര്‍വേഡ് ചെയ്യുക. ചിലപ്പോള്‍ ഇതില്‍ നിന്നും വല്ല നല്ല ആശയത്തിനും തിരി കൊളുത്താന്‍ അവര്‍ക്ക് സാധിച്ചാലൊ....   

Friday, January 18, 2013

oppa gangnam style

ഒരു രസത്തിനു കണ്ടു തുടങ്ങിയതാണ്  സൈയുടെ ആ പാട്ട്. ചൈനയില്‍ നിരോധിക്കപെട്ടു എന്ന് കേട്ട അന്ന്. കൊറിയന്‍ പാട്ടിനു അവിടെ എന്തിനു നിരോധനം എന്നാ സംശയവും ഇല്ലാതിരുന്നില്ല. പിന്നീട് ഗൂഗിള്‍ തെരച്ചിലുകള്‍ എനിക്ക് തന്ന ചിത്രം പക്ഷെ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഒരു ആക്ഷേപഗാനത്തിനു ലോകം നല്‍കിയ സ്വീകരണം; അതിനു അയാള്‍ സ്വപ്നേപി നിരീക്കാത്ത അര്‍ത്ഥ തലങ്ങള്‍ നല്‍കുമ്പോള്‍; ആ അര്‍ത്ഥതലങ്ങള്‍; അവയാണ് എന്നെ ഇന്ന് എഴുതാന്‍ പ്രേരിപ്പിച്ചത്.

രണ്ടു രീതിയില്‍ ആണ് ആ പാട്ട് പരിഗണിക്കേണ്ടത്. ആദ്യത്തേതു ആവിഷ്കാരസ്വതന്ത്ര്യതിന്റെത്. രണ്ടാമത്തതോ ഉപഭോഗസംസ്കാരത്തിന്റെതും.

നാദിര്‍ഷായുടെ ഗാനങ്ങളിലൂടെ ആക്ഷേപഹാസ്യത്തിന്റെ ഒരു പക്വമായ രൂപം കുറെ കാലം കണ്ടിട്ടുള്ള നമുക്ക് സൈയുടെ ഈ പാട്ടിലുള്ള;  അവിടത്തെ ജനങ്ങളുടെ ഉപഭോഗസംസ്കാരത്തെ കുറിച്ചുള്ള  ആക്ഷേപഹാസ്യത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ അത് ഒട്ടും തന്നെ ആവിഷ്കാരസ്വാതന്ത്ര്യം നല്‍കാത്ത പല രാജ്യങ്ങളുടെയും ഉറക്കം കേടുത്താതിരിക്കില്ല. ലോകം രണ്ടോ മൂന്നോ വെബ്സൈറ്റുകളിലേക്ക് ചെറുതാകുമ്പോള്‍; ഇനി മുതല്‍ ലോകരാഷ്ട്രങ്ങളുടെ ചാരസംഘങ്ങള്‍ ഇറാന്‍ ആണവപദ്ധതിയെക്കാളും അല്‍ഖയിദയെക്കാളും പേടിക്കുക അസ്സാഞ്ചിനെയും സക്കര്‍ബര്‍ഗിനെയും പോലെ ഉള്ള തലകള്‍ ഉണ്ടാക്കുന്ന വിവരസാങ്കേതികതയുടെ സാധ്യതകളില്‍ വന്നേക്കാവുന്ന ഇത്തരം ആവിഷ്കാരങ്ങള്‍ ആയിരിക്കും. റഷ്യയിലും ചൈനയിലും മാത്രമല്ല വിപ്ലവം നടക്കുക എന്നത് ടുനിഷ്യയും , ഈജിപ്തും ലിബിയയും തെളിയിച്ചതുമാണല്ലോ

മലയാളത്തില്‍ ഡയമണ്ട് നെക്ലസ് ചൂണ്ടി കാണിച്ച അമിത ഉപഭോഗസംസ്കാരം, മലയാളിക്ക് മാത്രമല്ല മറ്റുള്ളവരിലും ആശങ്ക ഉണ്ടാക്കുന്നു എന്നത്, വരാന്‍ പോകുന്ന ഒരു ചിന്തകളുടെ ഉയിര്ത്തെഴുനെല്പ്പിന്റെ ഒരു ചൂണ്ടുപലകയായിട്ടാണ് എനിക്ക് തോന്നുന്നത്.  സാമ്പത്തികമേഘല അതിവേഗം മാറുകയും വളരുകയും ചെയ്യുമ്പോള്‍; തളരുന്ന ഒരു ജനവിഭാഗമുണ്ട്. യാഥാസ്ഥിതികര്‍ എന്ന് പുതുതലമുറ ഇകഴ്ത്തികാണുന്ന; പരമ്പരാഗതതൊഴില്‍ മേഘലകളില്‍ തളച്ചിട്ടപെട്ട; അങ്ങനെ ചെയ്യേണ്ടി വരുന്ന ഒരു വലിയ ജനവിഭാഗം.  ഉപഭോഗസംസ്കാരാത്തിന്റെ യുക്തിയെ കുറിച്ചും ഉപയോഗത്തെ കുറിച്ചും ചിന്തിച്ചു തുടങ്ങുമ്പോള്‍ ആത്മീയമായി മുന്നോട്ട് ചിന്തിക്കാന്‍ ആ ജനവിഭാഗം തയ്യാറായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
  

Monday, December 31, 2012

ഡിസംബറിന്റെ പെണ്‍കുട്ടി

ഡിസംബറിന്റെ പെണ്‍കുട്ടി

കൂടുതലൊന്നും പറയാതെ തന്നെ ഒരു 6 മാസത്തേക്ക് ഇനി ഈ വാക്ക്, ദില്ലിയിലുണ്ടായ ആ പ്രതീകം ആണ് എന്ന് മനസ്സിലാകാത്തവര്‍ ഉണ്ടാവില്ല. ഒരു പാട് ചിന്തകള്‍ക്ക് തുടക്കമിടാന്‍, സോഷ്യല്‍ വെബ് സൈറ്റുകള്‍ ഇന്ന് വേദിയാകുന്നു. എന്നാല്‍ അതിലും വേഗതയിലാണ് ഈ പെണ്‍കുട്ടിയുടെ അനുഭവം ചിന്തകള്‍ക്ക് തിരി കൊളുത്തിയത്.



കിരാതനിയമങ്ങള്‍ എന്ന് എല്ലാവരും ഉറക്കെ പറഞ്ഞിരുന്ന സൗദി നിയമങ്ങള്‍; അഥവാ ശരിയത്ത് നിയമങ്ങള്‍ ആണ് ശരി എന്ന് പറയാന്‍ ആളുകളുണ്ടായി. ബലാല്‍സംഗത്തിന് മരണശിക്ഷ; അഥവാ ലിംഗം മുറിച്ചു കളയല്‍ എന്നുള്ള ആവശ്യങ്ങള്‍ ജനം പറഞ്ഞു തുടങ്ങി.പരസ്യശിക്ഷ ആണ് കുറ്റങ്ങള്‍ കുറക്കാനുള്ള മാര്‍ഗ്ഗം; അങ്ങനെ ഒരുപാട് നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ നിന്നും ഉണ്ടായി തുടങ്ങി. മനുഷ്യാവകാശ സംഘടനകള്‍; അവരുടെ സകലഫയലും ജനരോഷത്തെ ഭയന്നു ഉള്ളില്‍ എടുത്തു വെച്ച് കളഞ്ഞു.



നിയമവ്യവസ്ഥയുടെ കാര്യശേഷി ചോദ്യം ചെയ്യപെടുന്നു. സ്വയം വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം എന്നും അസമയത്ത് ഒറ്റക്ക്  യാത്ര ചെയ്യരുത് എന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ പെട്ട സ്ത്രീകള്‍ തന്നെ പറയുന്നു. അറബ് രാജ്യങ്ങളില്‍ രാത്രി ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണം ചൂണ്ടി കാണിച്ചാണ് ഈ അല്‍പവസ്ത്രധാരണരീതിയെ,  പലരും വിമര്‍ശിക്കുന്നത്.

മുന്‍വിധികളുടെ അടിസ്ഥാനത്തില്‍  ആയിരുന്നു പലപ്പോഴും ഇസ്ലാമിക ജീവിതരീതിയെ പലരും കണ്ടിരുന്നതും വിമര്‍ശിച്ചിരുന്നതും. ഇന്നീ ആവേശത്തില്‍ ചില  നിയമങ്ങളെ ശ്ലാഘിക്കുന്നവര്‍ നാളെ അവയെ തള്ളി പറയാതിരിക്കില്ല.

ഓരോ സമൂഹവും പിന്‍പറ്റുന്ന ജീവിതരീതി  ആവശ്യപെടുന്ന ചില നീതികളുണ്ട്; അവ  നിയന്ത്രിക്കേണ്ട ചില നിയമങ്ങളുടെ അനിവാര്യതയുമുണ്ട് എന്ന് വിശ്വസിക്കുന്നവന്‍ ആണ് ഞാന്‍.






7 ആണുങ്ങളും 7 പെണ്ണുങ്ങളും ഒപ്പം താമസിക്കും; അവര്‍ എല്ലാവരും പരസ്പരം ബന്ധപെടും എന്ന ചില ആശയങ്ങള്‍ വരെ ഉണ്ടായിരുന്ന സമൂഹത്തില്‍ ആണ്, ഒരാണിന്  ഉപാധികളോടെ 4 പെണ്‍. അത് തന്നെ, പെണ്ണുങ്ങള്‍ നിശ്ചയിക്കുന്ന മൂല്യം അവര്‍ക്ക് നല്‍കി; എന്നുള്ള നിയമം ശരിയത്ത് ആയി മാറിയത്.

ഇന്നത്തെ ജീവിതരീതി കഴിഞ്ഞ നൂറ്റാണ്ട് പോലെ അല്ല. ലൈംഗികഅരാജകത്വവും, വ്യക്തികേന്ദ്രീകൃതവും ആണ് ഇന്നത്തെ സമൂഹം. മുന്പ് പ്രായത്തെ കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതിയപ്പോള്‍, ഇതേ പറ്റി  സൂചിപ്പിച്ചിരുന്നു. ഇന്ന്  ഇന്ന് ഒരുപാട് സിവില്‍ കേസുകള്‍ സ്വത്ത്‌ തര്‍ക്കത്തിന്റെതാന്‍. ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കുറ്റകൃത്യം സ്ത്രീകളോടുള്ള പീഡനങ്ങളും. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ, വിവാഹനിയമം ഏക സിവില്‍ കോഡ് ആക്കി, ശരിയത്ത് നിയമം നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ജീവിത രീതിക്ക് മാറ്റം വരുമ്പോള്‍; അവ പരിഷ്കരിക്കാം എന്നും.


എപ്പോഴും ഈ നിയമത്തെ എതിര്‍ക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍ പറയുന്ന ഒന്നാണ് ആണുങ്ങളുടെ സെക്സ് സ്വാതന്ത്ര്യം. ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടായാല്‍; അവരില്‍ എല്ലാവരില്‍ ജനിക്കുന്നവരും ആരുടെ മക്കള്‍ ആണ് എന്ന് ഉറപ്പിച്ചു പറയാം. രക്ഷിതാവ്  എന്ന ഉത്തരവാദിത്തത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു മാറാന്‍ ആകില്ല. പക്ഷെ ഒരു സ്ത്രീ തിരിച്ചു പല ആണുങ്ങളുമായി ബന്ധമുണ്ടായാല്‍ അതിന് ഒരു രക്ഷിതാവിനെ കണ്ടെത്തുക അത്ര എളുപ്പമല്ല.മാത്രമല്ല; അങ്ങനെ സ്ത്രീകള്‍ക്കും ആകാം എന്നായിരുന്നു എങ്കില്‍; സ്വത്ത്‌ തര്‍ക്കത്തിന്റെ മാനം എവിടെ ചെന്ന് എത്തിയേനെ?   

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുമ്പോള്‍, അതും സ്ത്രീകള്‍ തീരുമാനം എടുത്തു നടക്കുന്ന വിവാഹങ്ങള്‍ ആകുമ്പോള്‍, ജനങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നത് കൂടും. സ്ത്രീകളോടുള്ള ആക്രമണം കുറയും.  
മഹര്‍ ആയി എന്തും ആവശ്യപെടാം എന്നാണ്. ഒരു സ്ഥിരവരുമാനം നല്‍കുന്ന സാധനം സ്ത്രീകള്‍ ഇവിടെ ആവശ്യപെട്ടുതുടങ്ങിയാല്‍; അങ്ങനെ സ്ത്രീകള്‍ വിവാഹത്തോടെ സംരംഭകരുമായാല്‍; സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവും സ്വാഭാവികമായും വളരും.ഒന്നില്‍ കൂടുതല്‍ ഭാര്യയുണ്ടായാല്‍; പുരുഷന് ലൈംഗികആക്രമണങ്ങള്‍ നടത്തേണ്ട മാനസിക കാരണങ്ങള്‍ കുറയുക തന്നെ ചെയ്യും.


ഇന്നത്തെ സാമൂഹികസ്ഥിതി വെച്ച് ഒന്ന് ചിന്തിക്കുക. ആവേശങ്ങള്‍ക്കപ്പുറത്തു അനിവാര്യമാക്കുന്ന ചില യാതാര്‍ത്ഥ്യങ്ങള്‍ അവ വിളിച്ചുപറയുന്നില്ലേ?       

Wednesday, November 7, 2012

ഒബാമയുടെ വിജയം ഉയര്‍ത്തുന്ന ചിന്തകള്‍


ഒബാമയുടെ വിജയം അല്ല; അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് ഇത്ര വലിയ വിഷയമായി മലയാളികള്‍ ചര്‍ച്ച ചെയ്യുന്നത് ആണ് എന്റെ ചിന്തകള്‍ക്ക് ഇന്ന് പ്രേരണയായത്. ഞാന്‍ പങ്കാളിയായ ഒട്ടു മിക്ക fbഗ്രൂപ്പുകളിലും ഒബാമയുടെ വിജയത്തിന്റെ പോസ്റ്റര്‍ അച്ചടിച്ചിട്ടുണ്ട്. എന്റെ പല സുഹുര്ത്തുക്കളും ഒബാമ അഥവാ അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ അവരുടേതായ വിശകലനങ്ങളും, അതോടൊപ്പം നമ്മുടെ രാഷ്ട്രത്തെ ഇകഴ്ത്തി എഴുതുകയും ചെയ്തു. പണ്ട് മുതലേ മലയാളിയുടെ ശീലമാണ്; അന്യ നാടുകളില്‍ നടക്കുന്ന വിഷയങ്ങളെ കുറിച്ച് ആകുലനാകുന്നത്. അതോടൊപ്പം തന്നെ വിദേശത്തെ ഒരു പാട് ഉയരത്തില്‍ വെക്കുന്നതും. എന്നാല്‍; കാലമിത്രയായിട്ടും ആ ഇകഴ്ത്തലിന്റെ അളവില്‍ കുറവ് കാണാത്തത്തിന്റെ മാത്രം  യുക്തി എനിക്ക് മനസ്സിലാകുന്നില്ല.  

ഭാഗ്യവശാല്‍, ഒരു പാട് രാജ്യങ്ങള്‍ എനിക്ക് യാത്ര ചെയ്യാനും താമസിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാനും സമയം കിട്ടിയിട്ടുണ്ട്.അംബേദ്‌കറിന്റെ മഹാത്മ്യം എനിക്ക് ബോധ്യമായത് ഈ പ്രവാസജീവിതത്തിനിടയ്ക്കാണ്.  അവിടെയൊക്കെ ഉള്ളതിനേക്കാള്‍ ഒരു പാട് മഹാത്മ്യം നമ്മുടെ നാടിന്റെ ഭരണഘടന നമുക്ക്  തരുന്നുണ്ട്. എന്നിട്ടും; എന്തേ ഈ ഇകഴ്ത്തിചിന്തിക്കുന്ന സ്വഭാവം മാറാത്തത്?

വ്യക്തിസ്വാതന്ത്ര്യത്തിനും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന സംരക്ഷണത്തിനും യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍, എന്ത് കൊണ്ടോ, വേണ്ടത്ര ജനാധിപത്യം ഇന്നും ആയിട്ടില്ല. ബ്രിട്ടനിലും മറ്റും ഇന്നും രാജാവ്‌ തന്നെ ആണ് രാഷ്ട്രത്തലവന്‍. നമ്മുടെ നാട് പോലെ ജനാധിപത്യം അങ്ങനെ 5 നേരിട്ടുള്ള തെരഞ്ഞെടുപ്പും; രണ്ട് പ്രതിനിധി തല തെരഞ്ഞെടുപ്പും ഇല്ല അവിടങ്ങളില്‍.

ഇനി വാഴ്ത്തപ്പെട്ട അമേരിക്കന്‍ രാഷ്ട്രീയരംഗം ഒന്ന് പരിശോധിക്കാം. അതിനു മുന്നേ ഒന്ന് കൂടി സൂചിപ്പിക്കാനുണ്ട്.ലോകത്തിന്റെ സാമ്പത്തികശാസ്ത്രം കൈയാളുന്ന ആ രാജ്യത്തു പൊതുവിദ്യാഭ്യാസമോ  സര്‍ക്കാര്‍ ആശുപത്രികളോ ഇല്ല എന്ന വസ്തുത മനസ്സില്‍ വെച്ച് വേണം അവരുടെ ജനാധിപത്യം അവലോകനം ചെയ്യാന്‍.

പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ കോടികള്‍ ചെലവാക്കി കണ്‍സള്‍ട്ടന്‍റുമാരെ വെച്ച്; എടുക്കുന്ന  വസ്ത്രം മുതല്‍, നടക്കുന്ന രീതി; സംസാരിക്കുന്ന വാക്കുകള്‍ ഒക്കെ രേഖപെടുത്തി അഭിനയിക്കാന്‍ കഴിവുന്ടെന്കിലെ ഒരു നേതാവാകാന്‍ അമേരിക്കയില്‍ സാധിക്കൂ. അത് തന്നെ, പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് നേരിട്ട് ആണ് എന്നാണ് വെപ്പ്. എന്നാലും ചിലപ്പോള്‍ കൂടുതല്‍ വോട്ട് കിട്ടിയ ആള്‍ തോല്‍ക്കും. മകന്‍ ബുഷ് അങ്ങനെ ജയിച്ച ഒരാളാണ്. ഇന്ന് ഒബാമയും. അതോ ജനാധിപത്യം?
മാത്രമല്ല; 2 പാര്‍ട്ടികള്‍ക്കപ്പുറം മൂന്നാമതൊരു പാര്‍ട്ടി ഉയര്‍ന്നു വരാനുള്ള സാധ്യത പോലും അവരുടെ ഭരണഘടനയില്‍ ഇല്ല. അതോ ജനാധിപത്യം?

ഇന്ത്യയില്‍ ആര്‍ക്കു വേണമെങ്കിലും മത്സരിക്കാം. ഒരു ഷോള്‍ മാത്രം ധരിച്ചു ഒരു നാടിനു സ്വാതന്ത്ര്യം വാങ്ങി തന്ന ആളുടെ രാജ്യമല്ലേ? എന്തും അറിയാനുള്ള അവകാശം ഇന്ന് ഗവണ്മെന്റ് നമുക്ക് നല്‍കുന്നുമുണ്ട്. പല പഞ്ചായത്തുകളും നമ്മുടെ നാട്ടില്‍ പൌരമുന്നണി ഭരിക്കുനുണ്ട്. ഒരു നേതാവാകാന്‍ മാധ്യമങ്ങളുടെ മുന്നില്‍ അഭിനയിക്കാന്‍ അല്ല, ജനകീയന്‍ ആകാന്‍  മാത്രം ആണ്  ഒരാള്‍ ചെയ്യേണ്ടത്. അതല്ലേ ജനാധിപത്യം?

ശരിയാണ്, നമ്മുടെ റോഡുകള്‍ പണ്ട് മോശമായിരുന്നു, അന്ന് നമ്മുടെ സമ്പത്ത് അനുവദിച്ചിരുന്ന നിലക്കുള്ള പരമാവധി അതായിരുന്നു. ഇന്ന് വീതി ഇല്ല എന്നല്ലേ പറയാനൊക്കു? അതിനു കാരണം നമ്മളല്ലേ? സ്ഥലം ജനങ്ങള്‍ക്ക് വിട്ടു കൊടുത്തപ്പോള്‍ എന്ന് വേണമെങ്കിലും തിരികെ വാനഗനുള്ള ഉപാധി സര്‍ക്കാര്‍ വെച്ചില്ല. അത് കൊണ്ട്, വ്യക്തിസ്വാതന്ത്ര്യം നല്‍കുന്ന പരിധിക്കുള്ളിലല്ലേ നമ്മുടെ സര്‍ക്കാരുകള്‍ക്ക് പ്രവര്ത്തിക്കാനാകൂ?

അപ്പോള്‍ ഇനിയും നിലവാരം ഉയരണം എന്ന് നമുക്ക് തോന്നുന്നു എങ്കില്‍, നമ്മുടെ സംവിധാനത്തെ തള്ളി പറയാതെ; അതിന്റെ ഭാഗമായി കാര്യങ്ങള്‍ മാറ്റാന്‍ അല്ലെ നമ്മള്‍ ശ്രമിക്കേണ്ടത്?

ഉത്തരവാദിത്തങ്ങള്‍; അതില്‍ നിന്നും ഒളിച്ചോടാന്‍; പണ്ടേ നമ്മള്‍ മിടുക്കരാണ്. എന്നിട്ട് തിരിഞ്ഞു നിന്ന് കുറ്റം പറയാനും. ഒരു പുനര്‍വിചിന്തനം; അതായി കൂടെ?

Monday, October 1, 2012

പ്രായം or AGE

പ്രായം. പറഞ്ഞു വരുന്നത്, എന്തിനെ ആണ് നമ്മള്‍ പ്രായം എന്ന് പറയാര്‍? സമയത്തിന്റെ അളവിലോ. അതോ ആരോഗ്യത്തിന്റെ അളവിലോ? ഇവയിലേതാണ്  കൂടുതല്‍ അഭികാമ്യം? അതോ ഇത് രണ്ടുമല്ല, പക്വതയും വിവരവും ആണോ അളവുകോല്‍? What is the yardstick to call it a day?

ഇതിന്റെ സാങ്കേതികത ചോദ്യം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ച വികാരം, മാറി കൊണ്ടിരിക്കുന്ന സാമൂഹിക അന്തരീക്ഷമാണ്. ഒരു നിയമം ഉണ്ടാകേണ്ടത് കുറയേറെ കാലത്തേക്കാണ്. അടിക്കടി മാറി കൊണ്ടിരുന്നാല്‍ പിന്നെ നിയമവ്യവസ്ഥക്ക് എന്ത് പ്രസക്തി? വിഷയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം തന്നെയാണ് . How can one insist to another person or group to retire at a particular age; irrespective of the situation? Rules have to be made taking into consideration of a social situation.
ആ വിഷയത്തിന്റെ കാലികപ്രസക്തിയിലേക്ക് കടക്കും മുന്നേ, ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ യുവാക്കള്‍ എന്ന് പറയുന്നവര്‍, ഏതാണ്ട് 50%ത്തിലധികവും അഭ്യസ്തവിദ്യരാണ്. 90% വീതം 10ഇലും 12ഇലും, പിന്നെ 70% ത്തോളം യുനിവേര്‍സിറ്റി പരീക്ഷകളിലും പാസ്സായവരുടെ പടയാണ്. ഇവര്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ അതാതു ഗ്രാമങ്ങളില്‍ തന്നെ ഉണ്ടാകാന്‍ ഇടയില്ല. ഇനി സംസ്ഥാനം വിട്ടിലെങ്കിലും, ഏറിയ പങ്കും മറ്റു സ്ഥലങ്ങളില്‍ പോയി  താമസിച്ചു ജോലി ചെയ്യേണ്ട സാഹചര്യം ഇന്നുണ്ട്. അതെ പോലെ പഴയകാലത്തെ അപേക്ഷിച്ചു കൂട്ടുകുടുംബങ്ങളോ അധികം മക്കളോ ഇല്ല, ഇന്നെവിടെയും.

അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച് പല വിഷയത്തിലും നമ്മള്‍ മുന്നില്‍ തന്നെയാണ്. ആളോഹരി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ, ആരോഗ്യ കേന്ദ്രങ്ങള്‍ക്കോ; ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലോ മുകള്‍ തട്ടില്‍ തന്നെയാണ് നമുക്ക് സ്ഥാനം. അവിടെയാണ് നമ്മുടെ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇങ്ങനെ വീട് വിട്ടു യുവാക്കള്‍ താമസിക്കാന്‍ നിര്‍ബന്ധിതര്‍ ആകുമ്പോള്‍ അനാഥരാകുന്ന ഒരു വലിയ ജനവിഭാഗമുണ്ട്. അവരാണ്‌ മുതിര്‍ന്ന പൌരന്മാര്‍ or senior citizens. 

This is my land, till we die
സാധാരണ യുവാക്കള്‍ ജോലി ചെയ്യുന്ന ഇടത്തേക്ക് അവരുടെ മാതാപിതാക്കളെ മാറ്റി താമസിപ്പിക്കാന്‍ കഴിയാത്തവരോ, തയ്യാറാകാത്തവരോ ആണ്. ചില മാതപിതാക്കളാകട്ടെ "മരിച്ചല്ലാതെ ഇനി ഈ മണ്ണ് വിട്ടു പോകില്ല" എന്ന ദൃഡപ്രതിജ്ഞ എടുത്തവരും. അതിലൊന്നും എനിക്കാക്ഷേപമില്ല . അത് ഓരോരുത്തരുടെ സ്വന്തം കാര്യം. പക്ഷെ ഈ ഒരു അന്തരീക്ഷം മനസ്സില്‍ വെച്ച് വേണം നമ്മള്‍ പെന്‍ഷന്‍ വിഷയത്തെ കൈകാര്യം ചെയ്യാന്‍.



60 വയസ്സായി പെന്‍ഷന്‍ പ്രായം  ഉയര്‍ത്തണം എന്നാണ് എന്റെ കാഴ്ചപാട്.By the health conditions we have I believe its only justice to make the retirement age 60. അതിനിടയ്ക്ക് ആര്‍ക്കെങ്കിലും സ്വയം പിരിഞ്ഞു പോകണമെങ്കില്‍ 45 കഴിഞ്ഞ ആര്‍ക്കും പെന്‍ഷന്‍ ആനുകൂല്യം നിലനിര്‍ത്തി പിരിഞ്ഞു പോകാം. എന്നാല്‍ 60 കഴിഞ്ഞേ ആ പെന്‍ഷന്‍ സംഖ്യ നല്‍കാവൂ. കൂടാതെ 60 ആകുന്നത് വരെ സംസ്ഥാനത്തെ നീതി സ്റ്റോറുകളിലൂടെ നല്‍കുന്ന മരുന്നിനു 50% സബ്സിഡി നല്‍കുകയും ആവാം. 

55 കഴിഞ്ഞവരെ സ്വകാര്യമേഘല എടുക്കാത്തത് അവരുടെ പ്രായത്തില്‍ യാത്രകള്‍ ചെയ്യാനുള്ള പരിമിതി ആലോചിച്ചാകാം. അല്ലെങ്കില്‍, ഉയര്‍ന്ന പോസ്റ്റില്‍ റിട്ടയര്‍ ആയ ഒരാളെ തുടക്കകാരന്റെ ജോലി കൊടുക്കാനുള്ള ജാള്യത കൂടി ആകാം. പിന്നെ കൊടുക്കുന്ന ജോലി വല്ല സെക്യൂരിറ്റിയുഡേതോ മറ്റോ ആകാം. ഒരായുസ്സ് നാടിനെ നോക്കിയിട്ടും, അതാണോ ഒരാള്‍ക്ക് കിട്ടേണ്ടത് ?

Do they deserve a forced retirement?
വിഷയം പെന്‍ഷന്‍ ആകുമ്പോള്‍ ആദ്യ എതിര്‍പ്പ് യുവാക്കള്‍ക്കുള്ള തോഴിലവസരമാണ്. ഇന്ന് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ തൊഴില്‍ ഇല്ലാത്തവര്‍ ഇല്ല. മാത്രവുമല്ല ബുധനാഴ്ചകളില്‍ ഇറങ്ങുന്ന പ്രത്യേക തൊഴിലവസര പത്രങ്ങളും മറ്റും. അദ്ധ്വാനിക്കാന്‍ തയ്യാറുള്ളവന് തൊഴില്‍ ഉണ്ടെന്ന വസ്തുതയാണ് വിളിച്ചോതുന്നത്. ജീവിതത്തിന്റെ നേര്‍ക്കാഴ്ച ആണല്ലോ സിനിമ. ഇന്നത്തെ സിനിമകളിലും ഈ അവസ്ഥ വ്യക്തമാണ്. മുകേഷും മറ്റും സ്ഥിരം നായകന്‍ ആയിരുന്ന കാലത്ത് അവരൊക്കെ തൊഴില്‍രഹിതര്‍ ആയിരുന്നു. ഇന്ന് എല്ലാ പടത്തിലെയും യുവനായകര്‍ എന്തെങ്കിലും ജോലി ഉള്ളവര്‍ ആണ്. There are no unemployed heroes in even a mock comic show

എന്നാലും ഒരു സര്‍ക്കാര്‍ ജോലി, അതിനൊരു മാറ്റ്; അതൊന്നു വേറെ തന്നെ അല്ലെ? ആകാം. പക്ഷെ ആ സ്വപ്നത്തിനും അധികം ആയുസ്സ് കൊടുക്കാന്‍ പാടില്ല. അത് കൊണ്ട് 30 വയസ്സില്‍ തീരണം പി എസ് സി  എഴുതാനുള്ള അവസരം.

ഇത് കൂടി ആയാല്‍ പിന്നെ പൂര്‍ത്തിയായി. സകലയുവജനസംഘടനകളും വാളും പരിചയും എടുത്തിറങ്ങും. പക്ഷെ ശരിക്കും നമ്മുടെ ജീവിതസാഹചര്യം ആവശ്യപ്പെടുന്നത് ഇത്തരം ഒരു നിയമമാണ്. എന്തിനാണ് ഈ സര്‍ക്കാര്‍ ജോലിയോട് ഇത്ര പ്രണയം?

I am 35, and I dont have a Government job.
What am I good for?
Where is the nearby Beverages shop?
Why should I live?
എന്റെ ജീവിതം നായ നക്കി

ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നുണ്ട്. ഈ സര്‍ക്കാര്‍ ജോലി പ്രണയം കാരണം ജീവിതം തുലക്കുന്നവര്‍. 35 വയസ്സ് വരെ പി എസ് സി പരീക്ഷ എഴുതാം. ആ 35 തികയും വരെ, ഈ പരീക്ഷ എഴുതാനുള്ള സൗകര്യം നോക്കി, കാര്യമായ ഒരു ജോലിയും ചെയ്യാതെ നടക്കും. എന്നിട്ട് മര്യാദക്കുള്ള ജോലി ചെയ്തു തുടങ്ങുന്നതോ; എല്ലാ വിധ ആത്മവിശ്വാസവും; എല്ലാ വിധ വളര്‍ച്ചാ സാധ്യതയും കളഞ്ഞതിന് ശേഷം ആയിരിക്കും. എന്തിനു നമ്മുടെ യുവത്വത്തെ ഇങ്ങനെ കൈയ്യാലപുരത്തെ തേങ്ങകളാക്കി നശിപ്പിക്കണം? അത് കൊണ്ട് 30 വയസ്സില്‍ തീരണം അത് എഴുതാനുള്ള അവസരം. എങ്കില്‍ ഒരഞ്ചു  കൊല്ലം കൂടി, നമ്മുടെ യുവാക്കള്‍ സീരിയസ്സായി അവരുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കും. Isnt 35 a little late to begin to consider ones life seriously?

അടുത്ത സംശയം അവരുടെ ഗുണ നിലവാരത്തെ കുറിച്ചുള്ള; ആരോഗ്യശേഷിയെ കുറിച്ചുള്ള സംശയങ്ങളാകാം. അതിനോന്നെ ചൂണ്ടിക്കാണിക്കാനുള്ളു. നമ്മുടെ നിയമസഭയില്‍ ഇരിക്കുന്നവര്‍.. ഒരു മന്ത്രി പറഞ്ഞ പോലെ അവരാരും ഓടു പൊളിച്ചു വന്നവരല്ല. പ്രാപ്തരെന്നു പറഞ്ഞു നമ്മള്‍ തെരഞ്ഞെടുത്തു വിട്ടവരാണ് ആ 140 പേരെയും. അതില്‍  58 പേരും 60 കഴിഞ്ഞവരാണ്.  

ഇനി മറ്റൊന്ന് കൂടിയുണ്ട്. 45 കഴിഞ്ഞു മടങ്ങി വരുന്ന പ്രവാസികള്‍; അതേയ് പോലെ മറ്റിടങ്ങളില്‍ കഴിവ് തെളിയിച്ചവര്‍. അവര്‍ക്ക് ഒരു പ്രായം എത്തുമ്പോള്‍, സോഷ്യല്‍ സര്‍വീസ് ചെയ്യാനുള്ള ഒരു മനസ്സുണ്ടാകാറുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള താല്പര്യം ഉണ്ടാകണമെന്നില്ല. അപ്പോള്‍, അവരെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍   അവസരം കൊടുക്കണം. എങ്ങനെ?


world malayalee 
ചില പ്രോമോഷന്‍ തസ്തികകള്‍ നമ്മള്‍ ഇത്തരം രണ്ടാം ജോലി തേടുന്നവര്‍ക്കും കൂടി ലഭിക്കത്തക്ക രീതിയില്‍ പി എസ സി എഴുതാന്‍ അവസരം നല്‍കണം. അതെളുപ്പമാണ്. അടിസ്ഥാന യോഗ്യതയില്‍ 45 മിനിമം പ്രായം ആയി വെച്ചു 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, വിസ കാണിച്ചോ, സ്റ്റോക്ക്‌ എന്‍ലിസ്റ്റ് ചെയ്ത കമ്പനികളുടെ എക്സ്പീരിയന്‍സ് സര്ടിഫിക്കറ്റോ; ഇപ്പോഴത്തെ സര്‍ക്കാര്‍ ജോലിയോ വെക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതില്‍ 40 മുതല്‍ എഴുതാനുള്ള അവസരം നല്‍കാം.



ഇത് വഴി രണ്ടു ഗുണങ്ങളുണ്ട്.മടങ്ങി വരുന്ന പ്രവാസികളെ പുന:രധിവസിപ്പിക്കാന്‍ ഇത് ഒരു നല്ല മാര്‍ഗ്ഗമാണ്. അപകടകരമായ  Brain Drain അഥവാ അഭ്യസ്തവിദ്യരുടെ തിരോധാനം;  ഇത് വഴി ഇല്ലാതായെക്കും. കൂടാതെ  സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ പിന്നെ എല്ലാം സുഖം എന്നാ ധാരണ മാറി, പ്രൊമോഷന്‍ ലഭിക്കാന്‍ എല്ലാ കാലത്തും പഠിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറായെ മതിയാകൂ.After all, quality and commitment are what we expect from our system. Isn't it?          


ഇതൊക്കെ ചിന്തിക്കുമ്പോള്‍, അപഗ്രഥിക്കുമ്പോള്‍ അറിയാതെ ചോദിച്ചു പോകും;
ശരിക്കും എന്താണ് പ്രായം എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് 

    

Tuesday, September 25, 2012

തിലകന്‍


തിലകന്‍:

ഒരു പാട് അനുഗ്രഹീതര്‍ എഴുതിയും, പറഞ്ഞും, രോഷം പ്രകടിപ്പിച്ചും, ആ ശുദ്ധാത്മാവിന്റെ മരണവും ആഘോഷിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും അതില്‍ ഒരു ഏട്‌ കൂട്ടിച്ചേര്‍ക്കാന്‍ എനിക്ക് ഉദ്ദേശമില്ല. ഇതില്‍ കുറിക്കാന്‍ ആഗ്രഹിക്കുന്നത്, മലയാളസിനിമയുടെ പരിണാമ ദശയില്‍ അദ്ദേഹത്തെ പോലുള്ളവരുടെ വിടവാങ്ങല്‍ വരുത്തിയെക്കാവുന്ന വേഗമാണ്.


സിനിമ ലോകം മുഴുവന്‍ പുറത്തിരിത്തിയിട്ടും രണ്ടു നല്ല കഥാപാത്രങ്ങള്‍ വന്നപ്പോള്‍, അവര്‍ക്ക് അദ്ദേഹത്തെ തേടി പോകേണ്ടി വന്നു. അതേ പോലെ മറ്റൊരു അഹങ്കാരമുണ്ട്  മലയാളത്തിനു. നാട് ജഗതി. പേര്‍ ശ്രീകുമാര്‍; സുഹുര്ത്തുക്കള്‍ അമ്പിളി എന്നും വിളിക്കും. അദ്ദേഹവും മരണത്തോട് മല്ലിട്ട് കൊണ്ടിരിക്കുന്നു. പൂര്‍ണ്ണമായും സിനിമയില്‍ തിരിച്ചെത്താനുള്ള സാധ്യത അധികമാരും കാണുന്നില്ല എന്നാണു, "അമ്മ" അവഗണിക്കുന്നത് കാണുമ്പോള്‍ മനസിലാകുന്നത്.






ഒരിക്കലെവിടെയോ വായിച്ചിരുന്നു; നായകന്മാരുടെ കാര്യത്തില്‍ ഹിന്ദിക്കോ തമിഴിനോ മലയാളത്തിന്റെ അത്രയോ, അതിനേക്കാള്‍ ഏറെയോ നടന്മാരുണ്ട്. ദേശീയപുരസ്കാരം കിട്ടിയ നടന്മാരുടെ ലിസ്റ്റില്‍, ഇന്ന് മറ്റു ഭാഷ മുഖ്യധാര നായകന്മാരുടെ പേരും വേണ്ടുവോളം കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഒരു നെടുമുടിയോ, ജഗതിയോ, തിലകനോ, ഇന്നസെന്റോ അങ്ങനെ ആര്‍ക്കും കണ്ടുകിട്ടാനില്ല. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പോയിട്ടുള്ള റീമെയ്‌ക്കുകള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. ഇവര്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ മറ്റു നടന്മാര്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അരോചകത മതി ഈ കാഴ്ചപ്പാട് ശരിവെക്കാന്‍


തിലകനും ജഗതിയും ഉണ്ടാക്കാന്‍ പോകുന്ന ശൂന്യത ഇനി അനിവാര്യമാക്കുക സിനിമയുടെ അടിമുടി മാറ്റമാകും . ഇത് വരെ തിരക്കഥാകൃത്തുകള്‍ക്ക് ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. നായകന്റെയോ വില്ലന്റെയോ ഭാരം അല്പം ഈ നടന്മാരുടെ തോളത്ത് വെക്കാമായിരുന്നു. ഗോഡ്ഫാദറില്‍ എന്‍ എന്‍ പിള്ളയ്ക്ക് അത്ര പേര് കിട്ടാന്‍ കാരണം, തിലകന്‍ എന്ന മകന്റെ ഭവ്യത ആണെന്ന് പറഞ്ഞാല്‍ അത് അധികമാകില്ല. ഉദയനാണു താരം ജഗതിയില്ലാതെ സങ്കല്പ്പിക്കാനകില്ല എന്ന് പദ്മശ്രീ സരോജ്കുമാര്‍ തെളിയിച്ചതാണല്ലോ.



അപ്പോള്‍ ഇനി ആയിരിക്കും ശരിക്കും മലയാള സിനിമയുടെ പ്രതിസന്ധി ആരംഭിക്കുക. തീര്‍ച്ചയായും പ്രതീക്ഷകള്‍ തീരേ ഇല്ല എന്നല്ല. ട്രാഫിക്കും, കോക്ക്ടെയിലും തുടങ്ങി വെച്ച നല്ല സിനിമയുടെ ആരംഭം, ഇന്ന് ഉസ്താദ്‌ ഹോട്ടലില്‍ എത്തി നില്‍ക്കുമ്പോള്‍, ഭാവി ശോഭനമാകാനെ സാധ്യത ഉള്ളു. എന്നാല്‍, ഇനിയങ്ങോട്ട് വരാന്‍ പോകുന്ന സിനിമകള്‍ക്ക്‌ മാറി ചിന്തിക്കല്‍ അനിവാര്യമാക്കുന്ന ഈ സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍,
 സേഫ് ബെറ്റിന്   പുറകെ പോകാന്‍ നിര്‍മാതാക്കള്‍ ചിന്തിച്ചേക്കും. അപ്പോള്‍ നമ്മള്‍ വീണ്ടും കാണുക; അച്ഛനെ കൊന്നു നാട് വിട്ട മകന്റെ മടങ്ങിവരവും; 
സ്വബോധമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ജീനിയസ്സിന്റെ "വേറിട്ട" കഥയും ആയിരിക്കും.

പ്രത്യേകിച്ചും ചാനലുകള്‍ നല്‍കുന്ന റേറ്റുകല്‍ ഒരു സിനിമയുടെ ബജറ്റിനെ സ്വാധീനിക്കുന്ന ഒരു സ്ഥിതിസ്വിശേഷം ഇന്നുണ്ട്. അവര്‍ അപ്പോള്‍ സ്പയ്നിലും ദുബായിലും പോയ്‌ ഷൂട്ട്‌ ചെയ്യണം എന്നൊക്കെ പറഞ്ഞാല്‍; കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടന്മാരുമില്ലെങ്കില്‍; 
പിന്നെ കച്ചവടസിനിമ എന്ത് ചെയ്യും?


പ്രതീക്ഷകള്‍ ഒരിക്കലും അസ്തമിക്കില്ല. കഴിവുള്ള ഒരു നീണ്ട നിര നമുക്കുണ്ട്; പക്ഷെ അവരെ മോള്‍ഡ് ചെയ്തെടുക്കാന്‍ അല്പം പ്രയാസപെടേണ്ടി വരും. ഒരു പാട് കാലത്തെ സമര്‍പ്പണമാണ് ഈ നടന്‍മാരെ ഇത്ര വലിയ മഹാന്മാരാക്കിയത്.

അതിനൊരു മാര്‍ഗ്ഗമുണ്ട്.


സിനിമ മറന്നു പോയ ഒരു ശീലമുണ്ട്. നല്ല നല്ല പുസ്തകങ്ങളെ സിനിമയാക്കുന്ന ഒന്ന്. കൂടുതല്‍ എച്ചുകെട്ടലുകളോ രൂപാന്തരങ്ങളോ  ഇല്ലാതെ ഈ പുസ്തകങ്ങളെ ആസ്പദമാക്കി സിനിമകള്‍ എടുക്കുക.


അപ്പോള്‍ കഥാപാത്രങ്ങളെ പരമാവധി ഉള്‍കൊള്ളാന്‍ നടന്മാര്‍ക്കാവും. അതില്‍ നിന്നും നമുക്ക് നമ്മുടെ അടുത്ത സഹാനടന്മാരുടെ നിര കണ്ടെത്താനാകും എന്ന് പ്രതീക്ഷിക്കാം.                 

Tuesday, September 18, 2012

Do we have to divide Kerala?

അക്ഷരങ്ങള്‍ക്ക് അര്‍ഥം ഉണ്ടാകുന്നത്, അവ ഉച്ചരിക്കുന്ന ശബ്ധവിന്യാസത്തിന്റെ താളത്തിനനുസരിച്ചാണ്. ഒരു ദീനരോദനമായും ഒരു മറുചോദ്യമായും ഒരു വിളിച്ചുണര്‍ത്തല്‍ ആയും ഒക്കെ ഈ തലക്കെട്ട് ഉച്ചരിക്കപെടാം. ഏതായി  കണക്കാക്കിയാലും എനിക്ക് അതില്‍ സന്തോഷമേ ഉള്ളു.

ചോദ്യം ഉണ്ടായതിന്റെ പിന്നിലെ വികാരം, പ്രേരകം ഈയിടെ കാണുന്ന ചില അബദ്ധജഡിലഗീര്‍വാണങ്ങളും അതിനു ഉണ്ടാക്കാന്‍ കഴിയുന്ന പ്രതികരണങ്ങളും ആണ്. ഞാന്‍ പക്ഷെ ഈ വിഷയത്തില്‍ ഒരാളെ മാത്രമേ കുറ്റക്കാരാനായി കാണൂ. മീഡിയയില്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍ നേരാം വണ്ണം കഴിയാത്ത രാഷ്ട്രീയ  നേതൃത്വത്തിന്റെ കഴിവുകേട് . ഇത് മലബാറിലെ ഒരു മുസ്ലിം പ്രവാസിയെ കൊണ്ട് ചോദിപ്പിക്കുക കേരളത്തെ പലതായി മുരിക്കണോ എന്ന് മാത്രമായിരിക്കും.

വിഷയം, ഈ അടുത്ത കാലത്ത് മുഴുവന്‍ ചര്ച്ചകെടുക്കുന്ന വിഷയങ്ങളുടെയും റൂട്ട് പോകുന്ന വഴിക്കാണ്.
മലബാറിലേക്ക് പരിഗണിക്കുന്ന ഏതൊരു സംരംഭത്തെയും ഒരു മതത്തിനു നല്‍കുന്ന ആനുകൂല്യമായി ചര്ച്ചക്കെടുക്കുന്നു. അതിനെ ഒരു പാര്‍ട്ടി അവരുടെ മുന്നണിയില്‍ സ്വാധീനം ചെലുത്തി നേടുന്ന അനര്‍ഹമായ കാര്യം എന്ന് ആവര്‍ത്തിച്ചു സ്ഥാപിക്കുന്നു. ആര്കാന്നു ഇത് കൊണ്ട് മെച്ചം? ചില സാമുദായിക സങ്ങടനകളുടെ നേതാക്കന്മാര്‍, ചീപ് പബ്ലിസിറ്റിക്ക് ഈ ചര്‍ച്ചകള്‍ ഉപയോഗിക്കുമ്പോള്‍, ശരിക്കും തോന്നാര്‍, മാധ്യമങ്ങള്‍ക്ക് ഈ വിഷയനഗളില്‍ ആധികാരികമായി സംസാരിക്കാന്‍ വിവരമുള്ളവരെ കിട്ടാറില്ലേ എന്നാണ്. സകല സോഷ്യല്‍ മിഡിയകളിലും സൂചികകള്‍ പലതും പറക്കുന്ന കാലത്ത്, എന്തിനാണ് ഇവര്‍ ഇത്തരം വഷള്‍ വിഭാഗീയതകള്‍ക്ക് വളമിടുന്നത്? തമിഴ്നാട് അവരുടെ സംസ്ഥാനത്തില്‍ ചെയ്തു പോരുന്ന സാമൂഹികവികസന പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍, എന്തിനു മദ്രാസ്സില്‍ നിന്നും കേരളത്തിന്റെ ഭാഗാമായി എന്ന് ഒരു മലബാറുകാരന്‍  ആകുലപെട്ടാല്‍, അതിനവനെ കുറ്റം പറയാനൊക്കുമോ?

Monday, June 18, 2012

What Neyyattinkara leaves behind

നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പു ഫലം പ്രതീക്ഷിച്ചിരുന്ന പോലെ യു ഡി എഫിന് അനുകൂലമായെങ്കിലും പല ചോദ്യങ്ങളും ബാക്കി വെച്ചാണ് അത് പോകുന്നത് എന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നു കൂടാ. ജനവിധിയുടെ അവലോകനങ്ങള്‍ മുന്‍പൊന്നും കാണാത്ത, അന്നൊക്കെ പുചിച്ചിരുന്ന തലങ്ങളിലൂടെ ആണ് ഇന്നു നേതാക്കന്മാരും ചിന്തിക്കുന്നത് എന്നത് നമ്മള്‍ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒന്നാണ്.

അഞ്ചാം മന്ത്രി വിവാദം വേണ്ട വിധം കൈകാര്യം ചെയ്യുന്നതില്‍ യു ഡി എഫ് നേതൃത്വത്തിന് പറ്റിയ വീഴ്ചയുടെ തുടര്‍ച്ചയാണ് ഇലക്ഷന്‍ അവലോകനത്തിലും അവര്‍ തുടര്‍ന്ന് പൊയ് കൊണ്ടിരിക്കുന്നത്. അഞ്ചാം മന്ത്രിയും സെല്വരജിന്റെ കാലുമാറ്റവും ഒക്കെ പല തവണ ചര്‍ച്ചക്ക് വിധേയമാക്കി നശിപ്പിച്ചതിന് കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ കെടുകാര്യസ്ഥത മാത്രം ആണ് കാരണം.
തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി ഒരു ആജ്ഞ പോലെ ചിത്രീകരിക്കാന്‍ RSS അജണ്ട ഉള്ള ചില മാധ്യമങ്ങള്‍ തയ്യാറായപ്പോള്‍, അത് ഞങ്ങള്‍ നേരത്തെ പ്രഖ്യപിച്ചതായിരുന്നു എന്നാ ഒരൊറ്റ വാക്കില്‍ കോണ്‍ഗ്രസിന്‌ അവസാനിപ്പിക്കാമായിരുന്ന  ഒരു വിഷയം ആയിരുന്നു. എന്നാല്‍ അതിട്ടു നീട്ടി, രാഷ്ട്രീയകേരളം ഒട്ടും വില കല്‍പ്പിക്കാത്ത ചിലരുടെ വിശകലനത്തിന് പാത്രമാക്കി നശിപ്പിച്ചു. ആ വിഷയങ്ങള്‍ എല്ലാം മാറി തിളക്കമാര്‍ന്ന ഒരു വിജയം നേടിയിട്ടും, ഭൂരിപക്ഷം മതിയായില്ല എന്ന വിശകലനത്തിന് പോയ കോണ്‍ഗ്രസ്‌ നേതാക്കള്‍, ബി ജെ പിയുടെ അധിക വോട്ട് ലീഗിന് ഒരു മന്ത്രിയെ കൂടി നല്‍കിയത് കൊണ്ട് ആണ് എന്നു പരസ്യമായി അഭിപ്രായപെടുന്നത്, എന്ത് ലക്ഷ്യത്തിനാണു എന്ന് മനസിലാകുന്നില്ല.

സ്വതന്ത്രമായി വീക്ഷിച്ചാല്‍, ശെല്‍വരാജും യു ഡി എഫും നേടിയത് എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റ്‌ ആണ്. എല്‍ ഡി എഫിന്റെ രാഷ്ട്രീയനിലപടുകളോടുള്ള അകല്‍ച്ചയും, കേന്ദ്ര ഗവണ്മെന്റ് കാണിച്ച പിടിപ്പുകേടുകളും കാരണം യു ഡി എഫില്‍ നിന്ന് അകന്ന ചിലര്‍ ആണ് ഇത്തവണ ഒ രാജഗോപാലിന് വോട്ട് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരിടത് രണ്ടാം സ്ഥാനത് വരെ എത്തിയ നേതാവിന്റെ വിജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷികതിരുന്ന ബി ജെ പിക്ക് അവര്‍ നേടാത്ത അര്‍ഹിക്കാത്ത പ്രാധാന്യം ആണ് ഇപ്പൊ യു ഡി എഫ് നേതാക്കള്‍ ഈ പുതിയ 5ആം മന്ത്രി വിവാദം കൊണ്ട് അറിയാതെ നല്‍കുന്നത്.

NSS മേധാവി സുകുമാരന്‍ നായര്‍ക്ക്  പണിക്കരുടെ ജനസമ്മതി ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളെ അവ അര്‍ഹിക്കുന്ന പ്രാധാന്യമായ ചവറ്റുകൊട്ടയില്‍ തള്ളാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം പേടിച്ചത് എന്തിനായിരുന്നു? അവര്‍ക്ക് അറിയില്ലേ കേരളത്തിലെ ജനങ്ങളെ? ഏതെങ്കിലും മതനേതാവ്‌ പറഞ്ഞാല്‍ അതിനു അനുസരിച്ച് വോട്ട് ചെയ്യാന്‍ മലയാളി തയ്യാറല്ല എന്നാ കാര്യത്തില്‍ ആര്‍ക്കാണ് സംശയം? ലീഗ് നേതൃത്വത്തിന്റെ ഭാഗം ആയതു കൊണ്ട് മാത്രമാണ് പാണക്കാട് തങ്ങളുടെ വാക്കുക്കള്‍ക്ക് പോലും മുസ്ലിം സഹോദരന്മാരില്‍ രാഷ്ട്രീയമായ പ്രസക്തി ഉള്ളത്. എ പി യുടെയോ ജമാതിന്റെയോ അണികള്‍ പൂര്‍ണമായും അവരുടെ മതനേതൃത്വം അഭിപ്രയപെടുന്നതിനു അനുസരിച്ച് ആണ് വോട്ട് ചെയ്യുന്നത് എന്ന് അവര്‍ പോലും വിശ്വസിക്കില്ല. എന്നിട്ടും കോണ്‍ഗ്രസിന്‌ ഇതെന്താ മനസ്സിലാകാത്തത്?

ഇങ്ങു മലബാറില്‍, കോണ്‍ഗ്രസ്‌ ഇന്ന് നാലാം സ്ഥാനത്തേക്ക് ഇകഴ്ത്തപെട്ടു കൊണ്ടിരിക്കുന്നു. മലപ്പുറത്തു പണ്ടേ കോണ്‍ഗ്രസ്‌ മൂന്നാം പാര്‍ട്ടി ആയിരുന്നു. ഇന്ന് കോണ്‍ഗ്രസ്‌ അനുദിനം ചെറുതായി കൊണ്ടിരിക്കുക  ആണ്. സി പി എമ്മില്‍ നിന്ന് കൊഴിയുന്ന അണികളില്‍ നല്ലൊരു ശതമാനവും ഇന്ന് പൊയ് ചേരുന്നത് ലീഗിലേക്കോ ബിജെപിയിലേക്കോ ആണ്. ഇതില്‍ ബിജെപിയിലേക്ക് പോകുന്ന സുഹുര്തുക്കളെ ഒരിക്കലും ലീഗിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ല.

ലീഗിന്റെ അഞ്ചാം മന്ത്രി വിവാദവും ശെല്‍വരാജിന്റെ സ്ഥാനര്തിത്വവും ചര്‍ച്ച ചെയ്യുന്നതിന് പകരം കോണ്‍ഗ്രസ്‌ നേതൃത്വം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നിര്‍ബന്ധമായും ഉത്തരം കണ്ടതേണ്ടവയും

മലബാറില്‍ യു ഡി എഫ് എന്ന് പറഞ്ഞാല്‍ അത് ലീഗിന്റെ മാത്രം ഉത്തരവാദിത്തം ആണോ?

ആരാണ് കോണ്‍ഗ്രസ്‌ ഇന്ന് കാണുന്ന യഥാര്‍ത്ഥ ശത്രു? എല്‍ഡിഫോ, ബിജെപിയോ അതോ സഖ്യകക്ഷികളോ?  

എന്താണ് കോണ്‍ഗ്രസ്‌ അതിന്റെ സ്വന്തം വളര്‍ച്ചക്ക് ചെയ്യുന്നത്? രാഹുല്‍ ഗാന്ധിയുടെ പ്ലാനിംഗ് വെറുതേ നടപ്പാക്കി എന്നത് ഒരു കടമ കഴിക്കലിന്റെ ഉത്തരവാദിത്തതോടെ മാത്രം ആയിരുന്നോ?

യു ഡി എഫിന്റെ പുറത്തു നിന്നുള്ളവര്‍ മാനസന്തരം വന്നു ചേരും എന്നാണ് പ്രതീക്ഷയെങ്കില്‍ അതിനു ഒരു പാട് വില നല്‍കേണ്ടി വരും. സ്വന്തം അനുയായികളെ വേദനിപ്പിചെക്കാവുന്ന പലതും ചെയ്യേണ്ടി വരും.
അകത്തുള്ള പാര്‍ടികളില്‍ നിന്ന് ആളെ എടുക്കാന്‍ ശ്രമിച്ചാല്‍ അത് ഇരിക്കുന്ന കൊമ്പ് മുറിക്കല്‍ ആയിരിക്കും.
മാധ്യമങ്ങളുടെ ഇടപെടല്‍ ഇനി ഒരു പാര്‍ട്ടിക്കും പതിവില്‍ കവിഞ്ഞ സഹിഷ്ണുത കാണിക്കാന്‍ അവസരം നല്‍കില്ല. അത്തരമൊരു റിസ്ക്‌ എടുക്കാന്‍ മാത്രം ശക്തമോ ഇന്നത്തെ കോണ്‍ഗ്രസ്‌?


Monday, October 31, 2011

ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മലയാളി

When I thought of writing this article, I wanted to ensure that I showed some responsibility, prior to the promotional works of this article on the net. 
എന്തിനു നമ്മുടെ നാടിന്റെ കുറ്റം പറയുമ്പോള്‍, ബാക്കിയുള്ളവര്‍ അത് വായിച്ചു ചിരിക്കണം? എന്റെ പേര്‍ സന്തോഷോ, മറ്റു ആലങ്കാരിക പദങ്ങള്‍ ചേര്‍ത്തതോ അല്ലല്ലോ. അപ്പൊ വായിക്കുന്നവര്‍ ആദ്യം വായിക്കുന്ന തലക്കെട്ട്‌  മലയാളത്തില്‍ ആകാം എന്ന് കരുതി. ഇനി ഭാഷ അറിയാത്ത എന്റെ വിദേശ മലയാളി സുഹുര്തുക്കള്‍ക്കും ഈ അക്ഷരങ്ങള്‍ കാണുമ്പോ, നമ്മുടെ സംസ്ഥാനത്തിന്റെ വിഷയം ആണ് എന്ന് തോന്നിക്കോളുമല്ലോ എന്നും നിരീക്ഷിച്ചു,

The base of this argument is derived while we take into consideration about ours, and our governments policy in matters that are going to be our future's concerns. And unfortunately, these issues are all related to bare necessities, that is, Shelter and food.

By the word shelter, I mean the place for a person to live, the hygiene, the security and the transport facilities he enjoys to work and pleasure.
By food, I include, the quality and availability of bare necessities

Why is it that our politicians silent or rather reluctant in addressing their views in these subjects?
Why is that the media only ready to bring in more stats and scoops rather than address the issue itself?
Why is that we keep on blaming others than actually get into solutions;which IS our responsibility towards our children.
Or is it that; we now hope, pray and want to migrate from our state?

Is it too late for us, to be in our state and be proud of it?......

to be continued in two more posts

Monday, September 5, 2011

Teachers Day:

Yesterday, India celebrated Teachers day. When I was a student, that was a good day to polish and pamper teachers that I liked. Teachers who made difference to my outlook to studies and subjects. Teachers who made me get my vision today. This includes everywhere from school to college.

But when time passed by and I became a businessman, I forgot even the concept. I didn't find any relevance to it, apart from just a "feel good" phrase. Oh Come on, what so special about teachers? They were just doing their duty and they have got the appreciation they deserve. Be it the pay or the affection.

But, today my perspective have altered. Blessed are those students, who now know their teacher's  mobile phone numbers. With just by forwarding a sms, into the group they have saved as teachers, they can really fast communicate to those teachers that they feel are worthy of their gratitude. And the difference it makes to the teachers that receive them are just too huge.

After three years of teaching, yesterday; I received a few sms, from some of my favorite students. One name amongst the senders, was not that familiar to me. But still; the impact that all of those sms,  is just out of the world. All of the senders are either working or doing their PG. I felt pampered, proud and also privileged. Each of those sms that ended with happy Teachers day generated the same feeling of my 4 year old son wishing me my birthday on phone.

Love you all my students

Saturday, May 14, 2011

KERALA ELECTION RESULTS 2011: An Overview

What does the election results really show?

A common media review, which like to identify differences in castes and religions; or parties in fronts and the groups in parties and other such technicalities would render some typical reasons. Communal vote polarisation, the tradition of anti-incumbency factor in Kerala, technicality of victories and scientific approach of parties. And, would render the "man of the match" award to VS.

Is it VS factor taking an upper hand? The leanest margin, might say has its roots in this, but; if it was for VS, why  was Kunjalikutty and Ganeshkumar able to get a bigger margin? After all, Edamalayar and Ice-cream was the two new hot topics he wished to repeat over and over again. His final entity of reversing Smart City didnt pay off in Ernakulam.
Was it just anti-incumbency? The minister who got maximum accreditation as the best minister; MK Premachandran failed and Thomas Issac, who was constantly under the question mark won
Was it community politics?  Best comeback of IUML and considerably better performance by CPM against expectation (as assessed by BJP) and the three second places for BJP; might feel that consolidation of votes did occur. Then what is the reason for the failure of delivery from KCM? With increased strength and increased possibilities, KCM should have done much better than this. Muslim organizations like SDPI, which is more fundamentalist; should have got more votes and reduced the leads in IUML constituencies.
Is it just technical victory for UDF? Because UDF won 5 out of the 8 seats that were won below 1000 votes. But, the top majorities, 1,2 and 3 are of UDF as well. And, three "duplicates" candidates in the 8 seats, earned more votes than the lead of the winner; which makes the effective lead actually bigger than that.
Scientific approach of the parties also might feel a good take. IUML had professionalised its approach by developing strategies based on surveys. But, was not CPM always doing it earlier?  And if they had been doing it, how come they went behind in Kannoor? For almost two months, Kerala PRD had spent millions in describing the efforts of state government.And yet, we saw three ministers loosing their seats. Two of them had nothing to go against them



But my review is totally different. In fact, this is the actual win of the people. I believe it is all what the people, the so-called "independent viewer" wanted to do. There have been a lot of discussions in every social media; where we could vote as “none of these”. This is what actually the citizens of Kerala have done.

We do not want any more smaller parties. Look at the dismissal of JSS, CMP, KCP and CongS. Look at the weak performances of KCB and KC Jacob. Jacob too, would have been history, had just a couple of hundred votes got shifted. 


We do not like opportunists. Look at the weak performances of KCM. The inclusion of KC Joseph did not help them. Look at the performance of SJP. They have performed worse than their faction in LDF. LDF was able to depict SJP's moving into UDF as being opportunistic, thanks to the timely action by Mathew T Thomas.

We believe in performance at our doorstep, and give not much of interest in allegations and scams. The huge comeback of PK Kunjalikutty; the restoration of MK Muneer, Ganeshkumar and Manjalamkuzhi Ali are such proofs. The increased majority of VS and Oomen Chandi, the decrease in lead for KM Mani, all are such examples. Failure of sitting seats of UDF, also show how ground reality performance matters.Despite being a very good minister and negotiating with TamilNadu, Preamchandran failed to perform in his seat. Shibu Baby John, did render his victory to the interferences that his party did in local politics.

No big fundamentalist communal approach could make out success. The factions of Muslims, SDPI, PDP and Jamaath-e-islami failed to make impacts in constituencies were the new IUML; which was bold enough to say, "we dont need such votes". Their prime targets of Shaji and Muneer won in the end. NSS could not work it out for UDF in Pathanamthitta. KCM should have made mid-travancore a clean sweep. They too failed.

And finally, we need a revolution. And finally, we need a revolution. We have had enough with tossing the coin over and over again.

By the end of 2015, I am sure, we will be seeing a new leadership and new names in the forefront of Kerala Politics.

Our “Jasmine revolution” is in the making



  

Monday, February 7, 2011

The secret of Life

I have always wondered why is it that people walk in such a gloomy mood? whats so sad or whats so boring in every day life? In a day or two, you might feel bad, there might be issues that can and may affect you. But will it be the same way for everyone? For every day? It cant be.

Now you might ask whats my knowledge of life? Do I have a Phd in Human behavior? Well, I dont. But whenever I used to complain about my half full glass, my father always used to show his empty glass. And say this, you might not be happy with you have; but you should think of the others who have less.

Why do we have to be so gloomy? We should be smiling all along our life. Because, we might not have a tomorrow to smile again. Begin to smile, because nobody would be able to get mad with you then.

നമ്മുടെ തലയില്‍ ആണ് ലോകത്തിലെ എല്ലാ പ്രശ്നവും എന്ന് ചിന്തിക്കാന്‍ പാടില്ല. ലോകത്തിലെ എല്ലാവരുടെയും ദു:ഖം ഒരിടത് കൂട്ടിയിട്ടാല്‍, നമ്മള്‍ക്ക് മനസ്സിലാകും, നമ്മുടെ ദു:ഖം ആണ് ഏറ്റവും ചെറുത് എന്ന്. അപ്പോള്‍ ദൈവവിശ്വാസി ആണെങ്കില്‍, ഒന്നേ നമ്മള്‍ ചെയ്യാന്‍ പാടുള്ളൂ. സാദാ പുഞ്ചിരിക്കുക, ആ ദൈവത്തിനോട് ഈ ജീവിതത്തിനു നന്ദി പറയുക... കാരണം, നാളെ നമ്മള്‍ ഉണ്ടാകും എന്ന് അങ്ങേര്‍ക്കു മാത്രമേ പറയാന്‍ പറ്റൂ

Thursday, February 3, 2011

2011: Beginning of a new era

This is a good year to begin with. Everything is changing. Personally, In my state and even Globally. Personally I too have kept our Malayalee's routine of shifting to a better location to work and earn for his home back in Kerala. Now I too am an Expatriate, now in Dubai

Globally, recession is taking a recession; only the oil prices are holding it stay.But the most interesting thing is people have started to act on their feelings. They have now started to act against governments who just cant afford them the life and freedom they want. Tunisia, Jordan, Egypt and the number of countries are just started counting. Now, whether they will really adapt Democracy or will they go for Theocracy is the choice of the people over there. Personally, I do believe a system in India is the best system to adapt.

And the Best part of all, is the changes in our state. Smart City .( നമ്മുടെ നാടിന്റെ കഥ പറയുമ്പോള്‍, നമ്മുടെ ഭാഷ മതി. അല്ലാത്തവര്‍ അറിയണ്ട.) അങ്ങനെ തിരഞ്ഞെടുപ്പ് അടുക്കാറയപ്പോ വീണ്ടും സ്മാര്‍ട്ട്‌ സിറ്റി നടക്കും എന്ന സ്ഥിതി തിരികെ എത്തി. ഈ സ്ഥിതിക്ക് ഇനി മാറ്റോം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥന മാത്രം. ഇത് കൊണ്ട് എല്‍ഡിഎഫിന് പ്രത്യേകിച്ച് ഗുണം ഉണ്ടാകുമെണ്ണ്‍ തോന്നുന്നില്ല. എല്ലാവരും ഈ നേട്ടത്തെ നിവര്ത്തികേട്‌ എന്നേ കണക്കാക്കു. യു ഡി എഫിതിനു പാറ വെക്കാന്‍ ശ്രമിച്ചു എന്ന മുഖ്യമന്ത്രി പ്രയോഗം തന്നെ, ഈ നേട്ടം വലുതാക്കി കാണാനുള്ള ശ്രമം ആണ്.
എന്തായാലും വന്നല്ലോ. ഇനി എറണാകുളത്തിന് വേണ്ടത് ചെയ്യാന്‍ രണ്ടു സര്കാരും കൂടി ഒന്ന് ശ്രദ്ധ വെക്കണം എന്ന് മാത്രം. ഉണ്ടാക്കുന്ന ഗതാഗതകുരുക്കുകളും, ഇലക്‌ട്രിസിറ്റി ആവശ്യങ്ങള്‍, കൂടാതെ വേസ്റ്റ് നിര്‍മാര്‍ജനം.ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അടുത്ത ഗോവെര്‍ന്മേന്റിനു കഴിഞ്ഞാല്‍ മതിയായിരുന്നു. ഇവിടെ മരുഭൂമിയില്‍ ഒരു പാട് സ്ഥലമുണ്ട്. കൂടുതല്‍ പരിസ്ഥിതി ദോഷം ഇവര്‍ക്ക് വരാനില്ല.എന്നിട്ടും ഒരു മഴ വന്നാല്‍ ഇവിടെ എല്ലാം തീര്‍ന്നു. അവിടെ, അല്ലെങ്കിലെ കൊതുകിന്‍ കാടല്ലേ. ഇനി ഇത് കൂടി....
ശുബപ്തിവിശ്വസിയാകാം. എന്റെ മക്കള്കെങ്കിലും നാട്ടില്‍ വളരാന്‍ കഴിയണേ.