Saturday, January 10, 2009

യുവാക്കളോട്

നാം ഇന്നു ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗം ആണ്‍ "കിട്ടിയില്ല" "തന്നില്ല" എന്നൊക്കെ. അതിനൊപ്പം ഉപയോഗിക്കുന്ന മറ്റൊന്ന് കൂടി ഉണ്ട്. "അവര്‍ക്ക് കൊടുത്തു" "ഇവര്‍ക്ക് കിട്ടി" എന്ന പരിദേവനങ്ങളും. എന്തിനാണ് നമ്മള്‍ ഇത്ര മാത്രം സ്വയം നികൃഷ്ടര്‍ ആയി ചെറുതായി കാണുനത്?

ഒട്ടും തന്നെ ആത്മവിശ്വാസം പോലും ഇല്ലാത്ത; ഒരു യുവജനതയാണോ നമ്മുടേത്?
നമ്മള്‍ ഓര്‍കേണ്ട ഒന്നുണ്ട്. സമൂഹമോ ജീവിതമോ നമുക്ക് വേണ്ടത് കാപ്സുള്‍ രൂപത്തില്‍ തരുംമെന്നു  പ്രതീക്ഷിക്കുന്നത് തന്നെ നമ്മുടെ കഴിവില്ലായ്മ ആണ്.

ഒന്നേ ചെയ്യാനുള്ളൂ.
ആശിച്ചതും; മാറ്റണമെന്നും നമ്മള്‍ കരുതുന്നവയും; നമ്മളായിട്ട് സ്വയം അങ്ങ് മാറ്റുക.
നേടേണ്ടത് നിയമം അനുശാസിക്കുന്ന വഴിയിലൂടെ നമ്മള്‍ തന്നെ നേടുക .

നിങ്ങള്‍ വിജയിച്ചാല്‍ ലോകം നിങ്ങളെ പുകഴ്ത്തും.
ഇല്ലെങ്കില്‍, ആ സങ്കടം നിങ്ങള്‍ മാത്രമെ അറിയൂ.

ഇന്ന്‌ മറ്റൊരാളെ പരിഹസിക്കാന്‍ പോലും ആര്‍ക്കും  സമയമില്ലന്നെ. ഏറിയാല്‍ ഫയ്സ്ബുക്കില്‍ ഒരു പോസ്റ്റ്‌.

അപ്പൊ നിങ്ങളുടെ ജീവിതത്തിനു നിറം പകരാന്‍ സ്വയം ശ്രമിക്കുക