Monday, May 31, 2010

Another Academic year Begins

വീണ്ടും ഒരു അദ്ധ്യയന വര്ഷം ആരംഭിക്കുന്നു. ഓരോ വര്ഷം തുടങ്ങുമ്പോഴും അതിനിടക്കും ഒരു പാട് ചിന്തകള്‍ വിദ്യാഭ്യാസത്തെയും അതിന്റെ സാധ്യതകളും ചര്‍ച്ചാവിഷയം ആകാറുണ്ട്.
ഇതില്‍ ഒക്കെ സംഭവിക്കുന്ന ഒരു ന്യൂനത ആണ്, ചര്‍ച്ചകള്കിടയില്‍ വിട്ടു പോകാറുള്ള ഒരു പ്രധാന കാര്യം.
വിദ്യാഭ്യാസം ഇന്ന് ഒരു "അഭ്യാസം" ആണ്. അത് നല്‍കുന്നത് മാര്‍ക്കുകളും ഗ്രയ്ടുകളും മാത്രം.


കഴിവ് വളര്‍ത്താന്‍ ആണ് വിദ്യാഭ്യാസം വേണ്ടത്. അല്ലാതെ വിജയിക്കാന്‍ അല്ല. കഴിവുകള്‍ നേടാന്‍ കഴിഞ്ഞാല്‍ വിജയം ഒരാളുടെ പിന്നാലെ വരും.
പക്ഷെ നമ്മള്‍ ഇന്ന് ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വിജയങ്ങള്‍ സംമാനിക്കല്‍ ആണ്. തീര്‍ത്തും അപര്യാപ്തം. ഗ്രെയ്ടിംഗ് നിലവില്‍ വന്നതോടെ ആര്‍കും തോല്കാന്‍ പറ്റില്ല എന്ന സ്ഥിതി വന്നു
ഇത് എന്താണ് നമ്മുക്ക് നല്‍കുക?
കഴിവുകള്‍ കുറഞ്ഞ ഒരു പറ്റം അഭ്യസ്തവിദ്യരായ "നിരക്ഷരരെ".
എന്തിനും  ഏതിനും കുറുക്ക് വഴി നോക്കുന്ന നമ്മുടെ നാട്ടുകാര്‍ ഇത് മതി എന്നും തീരുമാനിക്കുന്നു
നമ്മുക്ക് വേണ്ടത്, കഴിവുകള്‍ വളര്‍ത്തുന്നതിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാമൂഹികാന്തരീക്ഷം ആണ്
അതുണ്ടാക്കി കൊടുകെണ്ടാത് നമ്മള്‍ ഓരോരുത്തരും.

ഒരു കോളേജ് അദ്ധ്യാപകന്‍ ആണ് ഞാനും. കഴിഞ്ഞ തവണ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് Continuous Evaluation ചെയ്യുന്ന വേളയില്‍ ഇത് അനിഭാവിച്ചവാന്‍ ആണ്. അര്‍ഹികാത്ത വിജയം ഒരു പത്തു ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് എങ്കിലും നല്‍കേണ്ടി വന്നു; പുതിയ ഗ്രെയ്ടിംഗ് സംവിധാനത്തിന്റെ ബലത്തില്‍.

ഈ പോസ്റ്റിങ്ങ്‌ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്, വ്യവസ്ഥിതിയിലെ ന്യൂനതകളെ കുറിച്ച് മാറ്റൊരു ചരമഗീതം ആലപിക്കാന്‍ അല്ല. പകരം, ഇത് വായിച്ചേക്കാവുന്ന വിദ്യാര്‍ഥി സമൂഹം ഈ യാതാര്‍ത്ഥ്യം മനസ്സില്‍ ആക്കാനും അതനുസരിച്ച് അവരുടെ വിദ്യഭ്യാസം ആസൂത്രണം ചെയ്യാനും വേണ്ടി ആണ്.

പത്തു കഴിഞ്ഞുള്ള ഓരോ ഘട്ടവും ഓരോ നാല്കവലയാണ്. വഴികള്‍ പലതുണ്ട്. പലതും നമ്മള്‍ താണ്ടിയ വഴികള്‍ നമ്മളെ എത്തിച്ചതും. ഒരു തിരിച്ചുപോക്ക് സാധ്യംമല്ല. പക്ഷെ ഇനിയുള്ള വഴി നല്ലതാക്കാന്‍ ആര്‍ക്കും കഴിയും. കഴിയണം.

അതിനല്ലെങ്കില്‍ നമ്മള്‍ സ്വയം മനുഷ്യന്‍ എന്ന് വിളിക്കുനത്തില്‍ എന്തര്‍ത്ഥം?
നമ്മള്‍ ഒരു പക്ഷെ പലതും മോഹിചിട്ടുണ്ടാകാം. സാഹചര്യങ്ങള്‍ നമുക്ക് അത് നേടി തന്നിട്ടുണ്ടാകില്ല. അത് പോലെ, ആശിച്ചിരുന്ന graduation  കോഴ്സ് നമ്മുക്ക് കിട്ടിയിട്ടുണ്ടാകും. പഠിച്ചു തുടങ്ങുമ്പോ ഇത്രയും ബോറിംഗ് ആണ് എന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന പരിദേവനങ്ങള്‍ നിങ്ങളുടെ മനസ്സില്‍ കയറി വരും. അതല്ല, കഴിവുകള്‍ നന്നാകണം എന്നാണ് ചിന്ത എങ്കില്‍, നമ്മള്‍ ചെയ്യേണ്ട ഒന്നേ ഉള്ളു.
ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയെ സ്നേഹിക്കുക. അതില്‍ നമ്മള്‍ ആണ് മികച്ചവന്‍ എന്ന അവസ്ഥ ഉണ്ടാക്കാന്‍ ഉത്സാഹികുക. മര്കുകള്‍ക്കും ഗ്രെയ്ടുകള്‍ക്കും അപ്പുറത്തേക്ക് ; യഥാര്‍ത്ഥ കഴിവിന് വേണ്ടി അദ്ധ്വാനിക്കുക

Love what You do , whatever be it.

‍